പാലാ: മാനസിക വൈകല്യം അനുഭവിക്കുന്നവരുടെ പുനരധിവാസ കേന്ദ്രമായ പാലാ മരിയ സദനത്തില്‍ പുതിയതായി സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ ഉദ്ഘാടനം ഏപ്രില്‍ 2ന് 3 മണിക്ക് നടക്കും. റോട്ടറി ഗവര്‍ണ്ണര്‍ സി. ലൂക്ക് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മലിനജല സംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം റോട്ടറി മുന്‍ ഗവര്‍ണ്ണര്‍ കെ.എസ്. ശശികുമാറും ഖരമാലിന്യ സംസ്‌കരണപ്ലാന്റിന്റെ ഉദ്ഘാടനം ജര്‍മ്മന്‍ ഗവ. പ്രതിനിധി ഗട്ട്‌സ് ഓട്ട്‌സ്മനും മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം ജര്‍മ്മന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മാര്‍ട്ടിന്‍ ടെന്‍വിങ്കളും നിര്‍വ്വഹിക്കും. റോട്ടറി മുന്‍ ഗവര്‍ണ്ണര്‍ കെ.പി. രാമചന്ദ്രന്‍, നഗരസഭാദ്ധ്യക്ഷ ലീന സണ്ണി, പി.ജി. മുരളീധരന്‍, ഡോ. കെ.കെ. കുരുവിള, ഡോ. സഖറിയാസ്, ജെ.കെ. റോയി, കട്ടക്കയം, ഡോ. അലക്‌സ്, ബേബി എന്നിവര്‍ പ്രസംഗിക്കും.
ദിവസേന 75000 ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റ്, ഖരമാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി എന്നീ മൂന്ന് ഭാഗങ്ങളാണ് പദ്ധതിക്കുള്ളത്. പാലാ റോട്ടറി, ഇന്‍ഡ്യന്‍ റോട്ടറി, ജര്‍മ്മന്‍ റോട്ടറി എന്നിവ സംയുക്തമായാണ് മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതെന്ന് ക്ലബ്ബ് ഭാരവാഹികളായ ഡോ. ജോര്‍ജ്ജ് ആന്റണി, ഡോ. തോമസ് വാവാനിക്കുന്നേല്‍, ഷിബു പീറ്റര്‍, ഡോ. അലക്‌സ് മാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















