മുഹമ്മ: കൊച്ചുചിറ മഹാകാളി ക്ഷേത്രത്തില്‍ മെയ് 13,14 തീയതികളില്‍ മഹാചണ്ഡികാഹവനവും 16 മുതല്‍ 22 വരെ സപ്താഹ യജ്ഞവും നടക്കും. സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ദിവസം നിര്‍ധനരായ യുവതി-യുവാക്കള്‍ക്ക് സമൂഹ വിവാഹം നടത്താന്‍ തീരുമാനിച്ചതായി ക്ഷേത്രയോഗം പ്രസിഡന്റ് രമണന്‍,സെക്രട്ടറി പുഷ്പ്പന്‍,ട്രസ്റ്റ്‌മെമ്പര്‍ സുനില്‍കുമാര്‍,പൂജാരിണി അംബികാദേവി എന്നിവര്‍ അറിയിച്ചു. സമൂഹവിവാഹത്തിന് താല്‍പ്പര്യമുള്ള നിര്‍ധന യുവതി-യുവാക്കളുടെ പേര് രക്ഷകര്‍ത്താക്കള്‍ ഏപ്രില്‍ 30ന് മുമ്പ് ക്ഷേത്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന ജോഡികള്‍ക്ക് കല്യാണ പുടവ, താലിമാല എന്നിവ ക്ഷേത്രം നല്‍കും. മഹാചണ്ഡികാഹവനത്തിന് വര്‍ക്കല ശിവഗിരി മഠം സത്യാനന്ദ സ്വാമി,കോഴിക്കോട് വൈദികാശ്രമം ബ്രഹ്മചാരി ജ്ഞാനചൈതന്യ,സന്തോഷ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. പാലക്കാട് ദാമോദരശര്‍മ,കോഴിക്കോട് ഷൈജുമോഹനന്‍ എന്നിവര്‍ ദേവീമാഹാത്മ്യ പാരായണം നടത്തും. തണ്ണീര്‍മുക്കം സന്തോഷ്‌കുമാറിന്റെയും വി. പി. കുമാരന്‍ തന്ത്രിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുന്നത്.
















