Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എളിമയാണ് നമുക്കുവേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 08:35 pm IST
in Samskriti

പ്രേമം സകല ജീവരാശികള്‍ക്കുമുള്ള പൊതുവായ വികാരമാണ്. പുരുഷന് സ്ത്രീയിലേക്കും സ്ത്രീക്ക് പുരുഷനിലേക്കും അവര്‍ക്കു പ്രകൃതിയിലേക്കും അവിടെനിന്ന് പ്രപഞ്ചത്തിലേക്കും കടന്നു ചെല്ലാനുള്ള മാര്‍ഗമാണ് പ്രേമം. അതിരുകള്‍ കടന്നൊഴുകുന്ന പ്രേമമാണ് വിശ്വമാതൃത്വം.

ഈ ഭൂമിയില്‍ സംഭവിക്കുന്ന ഏറ്റവും മഹത്തായ പുഷ്പിക്കല്‍ പ്രേമപുഷ്പത്തിന്റെ തളിര്‍ക്കലാണ്. നിറവും മണവുമുള്ള ഒരു മനോഹര കുസുമം ഒരു കൊച്ചുചെടിയില്‍ സ്വാഭാവികമായി വിടര്‍ന്നു. അതുപോലെ മനുഷ്യ ഹൃദയങ്ങളില്‍ പ്രേമം മൊട്ടിട്ട്, അതു വിടര്‍ന്ന് വികസിക്കണം.

ആ പത്തു വിരലിനു സ്ത്രീയും പുരുഷനും അനുവദിക്കണം. സ്‌നേഹിക്കുന്ന രണ്ടു ശക്തിയും സൗന്ദര്യവും ഈ ലോകത്തില്‍ മറ്റൊന്നിനുമില്ല. പൂര്‍ണ്ണ ചന്ദ്രന്റെ കുളിര്‍മയും സൂര്യകിരണങ്ങളുടെ ഉജ്ജ്വലപ്രഭയും പ്രേമത്തിനുണ്ട്. പക്ഷേ, അനുവാദമില്ലാതെ പ്രേമം നമുടെ ഹൃദയത്തിലേക്കു പ്രവേശിക്കില്ല. അനുമതി കാത്തിരിക്കുന്ന പ്രേമത്തിനെ ഉള്ളിലേക്ക് ക്ഷണിക്കാന്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സന്മനസ്സുണ്ടാവണം. പ്രേമത്തിനു മാത്രമേ സ്ത്രീ പുരുഷന്മാരുടെ ചിന്താഗതിക്കും അവരുടെ ലോകത്തിനും സ്ഥായിയായ മാറ്റം വരുത്താന്‍ കഴിയൂ.

ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം മനസ്സിലാക്കി ജീവിച്ചാല്‍ തന്നെ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന അകല്‍ച്ച കുറയും. അതുമൂലം സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെടും. ഇന്ന് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനും സമൂഹത്തെ ബോധിപ്പിക്കാനും ‘ഞങ്ങള്‍ പരസ്പരസ്‌നേഹത്തോടും വിശ്വാസത്തോടുമാണ് ജീവിക്കുന്നത്’ എന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ പറയും. അത് സ്‌നേഹം ഭാവിക്കലാണ്. ജീവിതമെന്നാല്‍ സ്‌നേഹം ഭാവിക്കലോ അഭിനയിക്കലോ അല്ല അത് അമ്മ മക്കളോട് ആവര്‍ത്തിച്ചു പറയാനുള്ളതാണ്. അഭിനയിക്കലോ ഭാവിക്കലോ കൊണ്ട് തീര്‍ക്കാനുള്ളതല്ല ജീവിതം.

അഭിനയം മുഖം മൂടിയാണ്. അതാരു ധരിച്ചാലും എടുത്തുമാറ്റേണ്ടിവരും. അല്ലെങ്കില്‍, കാലം എടുത്തു മാറ്റിക്കും. കഥാപാത്രത്തിന്റെ ദൈര്‍ഘ്യമനുസരിച്ചും കഥയുടെ ഘടനയനുസരിച്ചും ചിലര്‍ കുറച്ചു നേരത്തേമാറ്റും. മറ്റുചിലര്‍ അല്പസമയം കൂടിക്കഴിഞ്ഞും ആ വ്യത്യാസമേയുള്ളൂ.

മനുഷ്യന്റെ സ്വരൂപവും സ്വധര്‍മവുമായ സ്‌നേഹമെങ്ങനെ മുഖം മൂടിയായി? വിനയവും വിട്ടുവീഴ്ചയുമില്ലാതെ മനുഷ്യന്‍ അധഃപതിക്കുമ്പോഴാണ് സ്‌നേഹം മുഖം മൂടിയാകുന്നത്.

നല്ല തെളിനീരുള്ള നദീതീരത്തു ചെന്ന് വെറുതെ നോക്കിനിന്നാല്‍ ദാഹം ശമിക്കില്ല. അതിന് വെള്ളം കോരിക്കുടിക്കുക തന്നെ വേണം. അതു ചെയ്യാതെ നീണ്ടുനിവര്‍ന്നുനിന്ന് നദിയെ ശപിച്ചിട്ട് കാര്യമില്ല. കുനിഞ്ഞ്, കൈനിറയെ വെള്ളം കോരിക്കുടിക്കുന്നതു പോലെയാണ് എളിമ. പ്രേമത്തിന്റെ തെളിനീര്‍ ഉള്ളില്‍ നിറയണമെങ്കില്‍ എളിമ ഉണ്ടാവണം.

ഇന്നത്തെ സ്ത്രീപുരുഷന്മാരും ഭാര്യാഭര്‍ത്താക്കന്മാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെപ്പോലെയാണ്. എന്തു കണ്ടാലും കേട്ടാലും അവര്‍ക്കു സംശയമാണ്. ആയുസ്സും ആരോഗ്യവും കാര്‍ന്നു തിന്നുന്ന ‘സംശയം’ ഒരു മഹാരോഗമാണ്. ഇതു ബാധിച്ചാല്‍ പ്രശ്‌നം അന്യോന്യം കാതോര്‍ത്തുകേള്‍ക്കാനുള്ള കഴിവും നഷ്ടപ്പെടും.

ഇങ്ങനെയൊക്കെയാണെങ്കിലും സ്‌നേഹം എന്നേക്കുമായി നഷ്ടപ്പെടില്ല. സ്‌നേഹം നശിച്ചാല്‍, ലോകം നശിക്കും. എല്ലാവരുടെയും ഉള്ളില്‍ സ്‌നേഹത്തിന്റെ കനല്‍ അണയാതെ കിടപ്പുണ്ട്. അതില്‍ ഒന്ന് ഊതിയാല്‍ മതി, ആളിക്കത്തിക്കൊള്ളും.

ഈയിടെ ഒരു മോന്‍ അമ്മയോടു ചോദിച്ചു:’അപൂര്‍വജീവജാലങ്ങള്‍ പലതും ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായപോലെ മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്‌നേഹവും അപ്രത്യക്ഷമാകുമോ?’

അങ്ങനെ സംഭവിക്കാതിരിക്കാന്‍ മക്കള്‍ അതീന്ദ്രീയമായൊരു ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച്, അതിനെ ആദരിക്കാനും തയ്യാറാകണം. ആ ശക്തി പുറത്തല്ല, നമ്മുടെ ഉള്ളില്‍ത്തന്നെയാണ് എന്നറിയാന്‍ കാഴ്ചപ്പാടില്‍ ഒരു മാറ്റം വരുത്തണം.

ഉദാഹരണത്തിന് ഒരു പുസ്തകം വായിക്കുമ്പോള്‍, നമ്മള്‍ കാണുന്നത് അക്ഷരങ്ങള്‍ മാത്രമാണ്. വെടിപ്പും വ്യത്തിയുമായി അക്ഷരങ്ങള്‍ അച്ചടിക്കുന്ന കടലാസ് നാം കാണുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.