ചേര്‍ത്തല: വാരണം സെന്റ് ജോസഫ് പള്ളിയുടെ സെമിത്തേരി നിര്‍മ്മാണത്തിന് എതിരെ എഴുമനശ്ശേരില്‍ ക്ഷേത്രം ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സന്ദേശ യാത്രയും പൊതു സമ്മേളനവും മൂന്നിന് വൈകിട്ട് മൂന്നിന ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നടക്കും.
തണ്ണിര്‍ മുക്കം പഞ്ചായത്ത് 13, 7 വാര്‍ഡുകളിലെ എഴുനേശ്ശേരില്‍ യക്ഷിയമ്മ ക്ഷേത്രത്തിന് 450 വര്‍ഷം പഴക്കമുണ്ട്. ഈ ക്ഷേത്രത്തിന്റെ 32 മീറ്റര്‍ ദൂരത്തില്‍ സെമിത്തേരി നിര്‍മ്മിക്കുവാന്‍ പള്ളിക്കാര്‍ പദ്ധതിയുമായി എത്തിയത് ക്ഷേത്രാചാരങ്ങളെ ബാധിക്കും. നിയമം പാലിക്കാതെയാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
സന്ദേശ യാത്ര എഴുമനശ്ശേരില്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നും പദയാത്രയായി മുട്ടത്തിപ്പറമ്പ്, ഇലഞ്ഞാം കുളങ്ങര, സ്‌ക്കൂള്‍ കവല വഴി ക്ഷേത്രത്തില്‍ എത്തും. പൊതു സമ്മേളനം കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ ഉദ്ഘാനം ചെയ്യും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റ്റി.വി. അശോകന്‍ അദ്ധ്യക്ഷത വഹിക്കും. കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തും.
















