അടൂര്‍: പഴകുളം ആലുംമൂട് തെങ്ങുംതാര പ്രദേശങ്ങളില്‍ എന്‍എസ്എസ് ഭാരവാഹികളേയും വനിതാസമാജം പ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നോട്ടീസ് വിതരണം ചെയ്ത സിപിഎം ഗ്രാമപഞ്ചായത്ത് അംഗം അഖിലിന്റേയും കൂട്ടാളികളുടേയും നടപടിയില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം രാത്രി എന്‍എസ്എസ് ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നോട്ടീസ് വിതരണം ചെയ്ത അഖിലിനേയും കൂട്ടാളികളേയും നാട്ടുകാര്‍ കൈയോടെ പിടികൂടിയിരുന്നു. പോലീസ് അടിയന്തിരമായി ഇവരെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
ഹിന്ദുസമുദായ സംഘടനയായ എന്‍എസ്എസ് വനിതാ സമാജം പ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചുകൊണ്ട് അശ്ലീ നോട്ടീസ് വീടുകളില്‍ വിതരണം ചെയ്ത പള്ളിക്കല്‍ പഞ്ചായത്ത് തെങ്ങുംതാര എട്ടാം വാര്‍ഡ് മെമ്പര്‍ അഖിലിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് മഹിളാ ഐക്യവേദി അടൂര്‍ താലൂക്ക് സമിതി ആവശ്യപ്പെട്ടു. ഇത്തരം സാമൂഹ്യവിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവണം.രാജ്യദ്രോഹികളെ ന്യായീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തോടെ ഹിന്ദുസമൂഹത്തിന് നേരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങളേയും ശക്തിയുക്തം നേരിടുമെന്നും മഹിളാഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കലാചന്ദ്രന്‍ പറഞ്ഞു.ജില്ലാ സെക്രട്ടറി ഗിരിജ, താലൂക്ക് രക്ഷാധികാരി ശാന്തമ്മ, പ്രസിഡന്റ് രാധാമണിയമ്മ, ജനറല്‍ സെക്രട്ടറി വത്സലാകുമാരിയമ്മ, ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
എന്‍എസ്എസ് ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച അഖിലിനെ നാട്ടുകാര്‍ കൈയോടെ പിടികൂടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടും. പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ആലുംമൂട്ടില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: