സുഖം വരുമ്പോള്‍
സന്തോഷിക്കുകയില്ല
സുഖം വരുമ്പോള്‍ നമ്മുടെ പുണ്യകര്‍മ്മങ്ങളുടെ ഫലമായി, ഭഗവാന് സന്തോഷിച്ച് പ്രസാദമായി കിട്ടുന്നതാണ് ഈഗുണ സുഖമെന്ന ബോധം. കാരണം കുടുതല്‍ സുഖത്തിനവേണ്ടി അഗ്രഹിക്കുകയില്ല.
എതിരാളികളോട്
ക്രോധവും വരില്ല
ഇഷ്ടപ്പെടുന്ന പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ വേണമെന്ന ആഗ്രഹമില്ല. ഉള്ളത് കൈവിട്ടുപോകുമോ എന്ന ഭയവുമില്ല. നമ്മുടെ സുഖാനുഭവത്തിനു തടസമായി നില്ക്കുന്നവര്, വസ്തുക്കള്‍, സ്വഭാവങ്ങള്‍ ഇവയോട് വിരോധവുമില്ല. കാരണം അയാള്‍ സ്ഥിതധിയാണ്. ഭഗവാനെ ശരണം പ്രാപിച്ച് ജീവിതം നയിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ്. കൂടാതെ മുനിയുമാണ്. ശാസ്ത്രങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ മനനം ചെയ്ത്, വിചാരണ ചെയ്ത് ഉറപ്പിച്ചയാളാണ്.
















