തൃക്കൈപ്പറ്റ : മണിക്കുന്ന് മലയില്‍നിന്നും മേപ്പാടി പഞ്ചായത്തിലെ നെല്ലിമാളം പ്രദേശത്ത് വിതരണം ചെയ്യുന്ന ശുദ്ധജലം ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രദേശത്തെ ട്രൈബല്‍ ഹോസ്റ്റല്‍, സ്കൂള്‍ എന്നിവയടക്കം നൂറ്കണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോഴാണ് തല്‍പ്പരകക്ഷികള്‍ ശുദ്ധജലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. സംഭത്തില്‍ എത്രയുംവേഗം നടപടി സ്വീകരിക്കണം.
യോഗത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ശശി, ബിനീഷ്, ബിജു ഗൂഢലായി, സുജീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: