Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമര്‍പ്പണ ഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 08:00 pm IST
in Samskriti

അര്‍ജുനനും കൃഷ്ണനും ഒന്നിച്ചു കഴിഞ്ഞവരാണ്, സുഹൃത്തുക്കളെപ്പോലെ. അക്കാലത്തൊന്നും ഭഗവാന്‍ അര്‍ജുനന് ഗീത ഉപദേശിചച്ചിട്ടില്ല. കുരുക്ഷേത്രത്തില്‍, യുദ്ധാരംഭത്തില്‍ ആകെ പതറിയാണ് അര്‍ജുനന്‍ നിന്നിരുന്നത്. ശിഷ്യഭാവം ഉണര്‍ന്നു, അര്‍ജുനന്‍ തന്റെ സാരഥിയായ കൃഷ്ണഭഗവാനെ ഗുരുവായി കണ്ടു. അര്‍ജുനനില്‍ ശിഷ്യഭാവം ഉണര്‍ന്നപ്പോഴാണ് ഭഗവാന്‍ ഗീതോപദേശം നല്കിയത്. ഇതില്‍ നിന്ന് മക്കള്‍ മനസ്സിലാക്കേണ്ട കാര്യം ഇതാണ്.

ശിഷ്യഭാവം ആണ് നമ്മളില്‍ ഉണര്‍ത്തിയേടുക്കേണ്ടത്. ശിഷ്യഭാവം എന്നാല്‍ ശരണാഗതിയാണ്. ആ സമയം പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടെ ഗുരുവായി മാറുന്നു. ഓരോ അനുഭവവും ഗുരുവായി മാറുന്നു. ഈ ഒരു ഭാവമില്ലെങ്കില്‍, എത്ര അനുഭവമുണ്ടായാലും നമ്മള്‍ ഒന്നും പഠിക്കുകയില്ല.

മക്കള്‍ ഇന്ന് അനേകം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നവരാണ് എന്ന് അമ്മയ്‌ക്കറിയാം. കൈ മുറിഞ്ഞാല്‍, മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. സെപ്റ്റിക്കാകാതെയിരിക്കാന്‍ മുറിവ് കഴുകി മരുന്ന് വെക്കണം. പല കാര്യങ്ങളെക്കുറിച്ചും ചിന്തിച്ച് മനസ്സിന്റെ ഭാരം വര്‍ധിപ്പിക്കുന്നതാണ് എല്ലവരുടെയും സ്വഭാവം. ടെന്‍ഷന്‍ നമ്മുടെ മനസ്സിനെ മാത്രമല്ല ശരീരത്തെയും ഉലയ്‌ക്കും.

പല രോഗങ്ങള്‍ക്കും കാരണം ടെന്‍ഷനാണ്. മാനസിക പരിമുറുക്കം ഉള്ളവരില്‍ ശാരീരിക അസ്വസ്ഥതകളും വര്‍ധിക്കും.

ഇതില്‍ നിന്നുമുള്ള മോചനം ശരണാഗതിയിലൂടെ മാത്രമേ സാധ്യമാകൂ. അവിടത്തോടുള്ള സമര്‍പ്പണം നമ്മുടെ എല്ലാ ഭാരങ്ങളും കുറച്ചു തരും. വാസ്തവത്തില്‍ കാര്യങ്ങള്‍ ഒന്നും നമ്മുടെ ഇച്ഛയ്‌ക്കനുസരിച്ചല്ല നടക്കുന്നത്. അടുത്ത ശ്വാസം പോലും നമ്മോടൊപ്പം ഉണ്ടാകുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല. അതിനാല്‍, എല്ലാം അവിടത്തേക്കു സമര്‍പ്പിച്ചുകൊണ്ട് കര്‍മം ചെയ്യുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. പക്ഷേ, ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഉണ്ടാവാന്‍ പാടില്ല. അവിടുത്തെ ശക്തി കൊണ്ടു കര്‍മം ചെയ്യുന്നു എന്നുള്ള ഭാവമാണ് വേണ്ടത്. കര്‍മം അവിടത്തെ പൂജയായി കണ്ടു ചെയ്യണം ഈ ഒരു സമര്‍പ്പണ ഭാവത്തെയാണ് നാം വളര്‍ത്തേണ്ടത്.

ഈശ്വരന്‍ സകലരുടെയും ഉള്ളില്‍ അന്തര്യാമിയായി വസിക്കുന്നുണ്ട്.

അവിടുന്ന് ഓരോ നിമിഷവും നമ്മളോടു പ്രേമപുസ്സരം മൃദുവായി, സരളതയോടെ സംസാരിക്കുന്നുമുണ്ട്. പക്ഷേ, അതിനു ചെവി കൊടുക്കുവാനുള്ള ക്ഷമ നമുക്കില്ല. കേള്‍ക്കുവാനുള്ള കാതും നമുക്കില്ല. അതിനാല്‍ വീണ്ടും വീണ്ടും നാം തെറ്റുകള്‍ ചെയ്യുന്നു. ദുഃഖം അനുഭവിക്കുന്നു. അനുസരിക്കുവാനുള്ള ശിഷ്യഭാവം നാം ഉണര്‍ത്തിയെടുക്കണം. അപ്പോള്‍ നമ്മളില്‍ ഈ ശിഷ്യഭാവം ഉണരുന്നുവോ അവിടത്തെ അനുസരിക്കാന്‍ തയ്യാറായി ശ്രദ്ധയോടും ഭക്തിയോടും പ്രേമത്തോടും വിനയത്തോടും അവിടുത്തെ സമീപിക്കുന്നുവോ, അപ്പോള്‍ അവിടുന്ന് ഗുരുഭാവം കൈക്കൊണ്ട് നമ്മെ നയിക്കാന്‍ തയ്യറാവും. ഇതാണ് അര്‍ജുനന്റെ കാര്യത്തില്‍ നടക്കുന്നത്.

ശരണാഗതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാധയുടെ കാര്യവും ഓര്‍മിക്കണം. വൃന്ദാവനത്തില്‍ നിന്നും ഭഗവാന്‍ മഥുരയ്‌ക്കുപോയ സമയം, ഗോപികകളെയോ, രാധയെയോ കൂടെ കൊണ്ടു പോയില്ല. അതിനാല്‍ അവര്‍ വളരെ ദുഃഖിതരായിരുന്നു. ഈ സമയം മധുരയില്‍ നിന്നു വൃന്ദാവനത്തിലെത്തിയ ഉദ്ധവന്‍ രാധയോടു ചോദിച്ചു:’ഭഗവാന്‍ തിരിച്ചു വരണമെന്നോ അല്ലങ്കില്‍ ഞങ്ങളെക്കൂടി മഥുരയിലേക്കു കൊണ്ടുപോകണമെന്നോ ഒക്കെയുള്ള സന്ദേശങ്ങള്‍ ഗോപികകള്‍ ഭഗവാന് അയച്ചു കാണുന്നു. രാധമാത്രം അങ്ങനെയുള്ള സന്ദേശമൊന്നും നല്‍കിക്കണ്ടില്ല. എന്താണ്?’

രാധ പറഞ്ഞു:’വീട്ടിലെ യജമാനന്‍ പുറത്തു പോകുമ്പോള്‍ ജോലിക്കാരനെ കൊണ്ടുപോവുകയോ കൊണ്ടുപോകാതിരിക്കുകയോ ചെയ്യും. കൊണ്ടു പോയില്ലെങ്കില്‍ സേവകന്‍ എന്തുചെയ്യും? വീടും പരിസരവും എല്ലാം വൃത്തിയാക്കി, അദ്ദേഹം ഏല്പിച്ചിരിക്കുന്ന ജോലികളെല്ലാംചെയ്ത് അദ്ദേഹത്തെയും കാത്തിരിക്കും. ഞാന്‍ ഭഗവാന്റെ ദാസിയാണ്. അതു പോലെ എന്നെ കൊണ്ടുപോകാനോ കൊണ്ടുപോകാതിരിക്കാനോ ഉള്ള അധികാരം ഭഗവാനുണ്ട്.

അവിടുന്നെന്നെ കൊണ്ടുപോയിരുന്നെങ്കില്‍ അതില്‍പ്പരം സന്തോഷം എനിക്കു വേറെയില്ല. അതേസമയം കൊണ്ടു പോകാത്തതില്‍ ഞാന്‍ ദുഃഖിച്ചു തളര്‍ന്നുമില്ല. ഞാന്‍ എന്റെ ഹൃദയമാകുന്ന ശ്രീകോവില്‍ വൃത്തിയാക്കി പ്രേമമാകുന്ന ദീപം തെളിയിച്ചു കാത്തിരിക്കുകയാണ് ഒരു ദാസി എന്ന നിലയില്‍ അതാണെന്റെ കടമ. അതുകൊണ്ടാണ് ഭഗവാന് ഞാന്‍ പ്രത്യേക സന്ദേശം അയയ്‌ക്കാത്തത്.’

രാധയുടെ മനോഭാവമാണ് ഈശ്വരനോട് നമുക്ക് ഉണ്ടാകേണ്ടത്. ഇതാണ് ശരിയായ ഒരു ഭക്തന്റെ ഭാവം ദാസഭാവം. ഈ ഒരു ശരണാഗതിയില്‍ക്കൂടിയേ നമുക്ക് ആത്മതത്ത്വത്തെ പ്രാപിക്കാന്‍ കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.