കോഴിക്കോട്: കോഴിക്കോട് ജില്ല അമേച്ചര്‍ ബോക്‌സിങ്ങ് അസോസിയേഷനും പിടിഎസ് ഹെല്‍ത്ത് ആന്റ് മാര്‍ഷ്യര്‍ ആര്‍ട്‌സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 46-ാമത് സീനിയര്‍ പുരുഷവിഭാഗത്തിന്റെയും, 16-ാമത് സീനിയര്‍ വനിതാ വിഭാഗത്തിന്റെയും ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കൊല്ലം ജില്ല (38 പോയിന്റ്) ചാമ്പ്യന്‍മാരായി. കോഴിക്കോട് ജില്ല രണ്ടാംസ്ഥാനം നേടി. ബെസ്റ്റ് ബോക്‌സറായി വിഷ്ണു കെ. (കോഴിക്കോട്), ബെസ്റ്റ് ലൂസറായി അരുണ്‍ പി.ആര്‍ (ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു.
വനിതാ വിഭാഗത്തില്‍ 41 പോയന്റ് നേടി തിരുവനന്തപുരം ജില്ല ചാമ്പ്യന്‍മാരായി . 31 പോയിന്റ് നേടി കൊല്ലം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബെസ്റ്റ് ബോക്‌സറായി ശ്രുതി രാജന്‍ (കൊല്ലം), ബെസ്റ്റ് ലൂസറായി ശ്രുതിമോള്‍ (കൊല്ലം) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ സി.അബ്ദുള്‍ മുജീബ് സമ്മാനദാനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ബോക്‌സിങ്ങ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഡോ.സി.ബി. റെജി അദ്ധ്യക്ഷത വഹിച്ചു.
പി.ടി. ആസാദ്, പി. കൃഷ്ണമൂര്‍ത്തി, സി.രമേശ് കുമാര്‍, എസ്. വേണുഗോപാല്‍, കെ.വി. സനല്‍ ചന്ദന്‍, വി. വാസു എന്നിവര്‍ സംസാരിച്ചു. പി.ടി. സുന്ദരന്‍ സ്വാഗതവും, എം. ഹാരിസ് നന്ദിയും പറഞ്ഞു.
















