പുല്‍പ്പള്ളി : തിരുവനന്തപുരത്ത് നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ വയനാട്ടില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ മികച്ച നേട്ടം കൈവരിച്ചു.
പുല്‍പ്പള്ളി ജി ജി കളരിസംഘത്തില്‍ നിന്ന് പരിശീലനം ലഭിച്ച അജയ് സന്തോഷിന് ഫൈറ്റിംഗില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഇതേ വിഭാഗത്തില്‍ വാള്‍പ്പയറ്റില്‍ അതുല്‍ കൃഷ്ണ രണ്ടാംസ്ഥാനവും, ഫൈറ്റിംഗില്‍ ബഭ്രു കൃഷ്ണ, സെബിന് വിന്‍സെന്റ് എന്നിവര്‍ മൂന്നാം സ്ഥാനവും നടവയല്‍ ജിജി കളരിസംഘത്തിലെ വിസ്മയബേബി ഹൈകിങ്ങില് രണ്ടാം സ്ഥാനവും നേടി. ഇന്‍ഡ്യന്‍ കളരിപ്പയറ്റ് ഫെഡറേഷനെ കേന്ദ്ര കായിക മന്ത്രാലയം അംഗീകരിച്ചതിനുശേഷം നടക്കുന്ന ആദ്യത്തെ ദേശീയമത്സരം എന്ന നിലയ്ക്ക് ഈ മത്സരങ്ങള്‍ക്ക് വളരെ പ്രാധാന്യവും അംഗീകൃത സ്വഭാവവും ഉണ്ട്. ഈ അംഗീകാരത്തോട് കൂടി കളരിപ്പയറ്റ് റീജിണല്‍ സ്പോര്‍ട്സ് പദവിയില്‍ നിന്നും നാഷണല്‍ സ്പോര്‍ട്സ് പദവിയിലേക്കുയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: