കല്‍പ്പറ്റ : ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പൊതുശ്മശാനം വേണമെന്ന് ഹിന്ദുഐക്യവേദി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉറ്റവരും ബന്ധുകളും മരണപ്പെട്ടാല്‍ മൃതദേഹം മറവ്ചെയ്യാന്‍ ഇടമില്ലാതെ വീടിന്റെ അടുക്കള ഭാഗം മാന്തി മറവ് ചെയ്യേണ്ട ഗതികേട് കേരളത്തില്‍ ഹിന്ദുസമാജത്തിന് മാത്രമേ ഉള്ളൂവെന്നും ജില്ലയില്‍ മൂന്നോ നാലോ പഞ്ചായത്തുകളില്‍ മാത്രാമാണ് പൊതു ശ്മശാനം ഉള്ളത്. എല്ലാ പ ഞ്ചായത്തിലും പൊതുശ്മശാനം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗ ത്തില്‍ പറഞ്ഞു. പൊതുശ്മശാനം ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കാന് യോഗം തീരുമാനിച്ചു.
ഏപ്രില്‍ ആറിന് കോഴിക്കോട്വെച്ച്നടക്കുന്ന ധര്‍മ്മ രക്ഷാ സംഗമം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.പി. വിജയന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉദയന്‍ മാനന്ത വാടി, സംഘടന സെക്രട്ടരി ബാലന് വെള്ളമുണ്ട, വര് ക്കിംഗ് പ്രസിഡന്റ് ജഗനാഥകുമാര്‍ ബത്തേരി, സെക്രട്ടറി സജിത്ത് കക്കടം, മെമ്പര്‍ മാരായ നിഖില്‍ദാസ് ഓടത്തോട്, മോഹനന് പൂതാടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: