ഗുണങ്ങള്‍ മുഴുവന്‍ മനസ്സിലാക്കിയാല്‍ പിന്നെ അറിവുതന്നെയാണ്. പരമാത്മാവിനും ജീവാത്മാവിനും മദ്ധ്യേയാണ് ജ്ഞാനം സ്ഥിതിചെയ്യുന്നത്. പരമാത്മാവില്‍ നിന്നും ജ്ഞാനമാണ് ഏതറിവിനേയും ജീവാത്മാവില്‍ കൊടുക്കുന്നത്. തന്നിമിത്തം ജീവാത്മാവ് പരമാത്മാവില്‍ നിന്നും കിട്ടുന്ന അറിവിനെ അനുസരിച്ചു കര്‍മ്മങ്ങള്‍ തുടരുന്നു. ജീവാത്മാവില്‍ നിന്നും അപേക്ഷകളെ പരമാത്മാവില്‍ എത്തിക്കുന്നതും തിരികെ കൊണ്ടു വന്നു വേണ്ടതായ വിധം അറിയിക്കുന്നതും തന്നിമിത്തം ബന്ധപ്പെടുത്തി ഒന്നാക്കിത്തീര്ക്കുന്നതും ഈ ജ്ഞാനമാകുന്നു. ഇതാണു ഗുരുശിഷ്യബന്ധം. സ്ത്രീ പുരുഷബന്ധവും ഇതുതന്നെയാണ്. ഇടയ്ക്കുള്ള മഹാമായയെ മാറ്റി ജീവാത്മാ പരമാത്മാബന്ധം ഉറപ്പിക്കുന്നത് ഈ ജ്ഞാനത്തിനു മാത്രമേ കഴികയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: