ദുഃഖം വരുമ്പോള്‍
വേവലാതിപ്പെടുകയില്ല
സ്ഥിത പ്രജ്ഞാവസ്ഥയില്‍നിന്ന് ചലനം സംഭവിച്ചവ്യക്തി(സ്ഥിതധീഃ ) ബുദ്ധി ഭഗവാനില്‍ വീണ്ടും ഉറപ്പിക്കണമെന്ന ബോധമുള്ളവന്റെ ലക്ഷണം പറയുന്നു. ദുഃഖങ്ങള്‍ മൂന്നു വിധത്തിലാണ് നമ്മെ വിഷമിപ്പിക്കുന്നത്. ഒന്ന് ”ആദ്ധ്യാത്മികം” ആത്മാവില്‍ ശരീരത്തിലും മനസ്സിലും ഉണ്ടാവുന്നത്. ദേഹത്തിലെ അവയവങ്ങളിലും ഉള്ളിലും ഉണ്ടാവുന്ന രോഗങ്ങളും നിന്ദ, അസൂയ, അപമാനം, മാത്സര്യം, മുതലായവമൂലം മനസ്സിലുണ്ടാവുന്ന വ്യാകുലതയും ഇതില്‍ ഉള്‍പ്പെടുന്നു. ”ആധിദൈവിക” മാണ് രണ്ടാമത്തേത്. ചൂട്, തണുപ്പ്, കൊടുങ്കാറ്റ്, പേമാരി, ഇടിവെട്ട് ഭൂകമ്പം മുതലായി പ്രകൃതി ക്ഷോഭം നിമിത്തമുണ്ടാവുന്ന ദുഃഖങ്ങള്‍ മൂന്നാമത്തേത് ”ആധിഭൗതീകം” മനുഷ്യന്‍, രാക്ഷസന്‍, ക്രൂരമൃഗങ്ങള്‍ പക്ഷികള്‍ എന്നിവമൂലം ഉണ്ടാവുന്നത്.
ഈമൂന്നുതരം ദുഃഖങ്ങളെ എങ്ങനെ അതിക്രമിക്കാമെന്ന ഉദ്യോഗം വേവലാതി ഉണ്ടാവുകയില്ല നമ്മുടെ കര്‍മ്മഫലമായി ഉണ്ടാവുന്ന ഈ ദുഃഖങ്ങള്‍ നാം അനുഭവിച്ചുതന്നെ തീര്‍ക്കണം. എന്ന ബോധം തന്നെ ഇതിന് കാരണം.
















