പത്തനാപുരം: വെട്ടിക്കവല നിരപ്പുവിള കോളനിയില്‍ നടന്‍ ഭീമന്‍ രഘുവെത്തിയപ്പോള്‍ മുന്‍പില്‍ നിരന്നത് പരാതികളുടെ കൂമ്പാരം. നൂറുകണക്കിന് കോളനി നിവാസികളും ജനങ്ങളും തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ഇനിയും പരിഹരിക്കാത്ത വികസന പ്രശ്‌നങ്ങളുമായി അദ്ദേഹത്തിനു മുന്‍പിലെത്തി.
കുടിവെള്ളക്ഷാമം രൂക്ഷമായതും ഇടതു വലതു മുന്നണികള്‍ ഒന്നും ചെയ്യാതെ കബളിപ്പിച്ചതും ജനങ്ങള്‍ രഘുവിനോട് പറഞ്ഞു. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും രഘു സന്ദര്‍ശിച്ചു. അമ്മമാരും കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാനും പത്തനപുരത്തേക്ക് സ്വാഗതം ചെയ്യുന്നതിനുമായി എത്തിച്ചേര്‍ന്നിരുന്നു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, വില്ലൂര്‍ സന്തോഷ്, ഇരണൂര്‍ രതീഷ്, അജിശേഖര്‍, സജീവ് നിരപ്പുവിള, വാര്‍ഡ് മെമ്പര്‍ ജയലക്ഷ്മി എന്നിവര്‍ രഘുവിനെ അനുഗമിച്ചു.
















