വൈക്കം: അന്ധകാരത്തോട് നവീകരണത്തിന് എംഎല്‍എ തടസം നില്‍ക്കുന്നതായി പരാതി. കോണ്‍ക്രീറ്റ് പാലങ്ങള്‍ പൊളിച്ചു നീക്കി നവീകരണ ജോലികള്‍ക്കുള്ള സാഹചര്യമൊരുക്കുന്നതിനാണ് എംഎല്‍എ തടസം സൃഷ്ടിക്കുന്നത്. പഴയ പാലങ്ങള്‍ പൊളിച്ചു മാറ്റി കരിങ്കല്‍ കെട്ടി ബലപ്പെടുത്തിയശേഷം പുതിയപാലം നിര്‍മ്മിക്കുന്നതിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. എംഎല്‍എ ഫണ്ടില്‍നിന്നും ഇതിനായി പണം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എയുടെ സ്വന്തം സ്ഥലത്തേക്കുള്ള പാലം പൊളിയ്‌ക്കാന്‍ അനുവദിക്കാത്തതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. എംഎല്‍എയുടെ ഈ നിലപാടിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
















