വണ്ടാനം: മെഡിക്കല്‍ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റില്‍ പോലീസിന്റെ അംഗബലം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുയരുന്നു. ആ കെ ഉണ്ടായിരുന്ന 12 പോലീസ് ഉദ്യോഗസ്ഥരില്‍ രണ്ടു പേര്‍ വിരമിക്കുകയും നാലു പേര്‍ സ്ഥലം മാറി പോകുകയും ചെയ്തു. നിലവില്‍ രണ്ടു പേരാണ് ഒരു ഒരു ഷിഫ്റ്റില്‍ ജോലി നോക്കുന്നത്. എന്നാല്‍ രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ആശുപത്രിയുടെ ഏതെങ്കിലും ഭാഗത്ത് അക്രമസംഭവം ഉണ്ടായാല്‍ ഇവര്‍ക്ക് യഥാസമയം എത്തിപ്പെടാന്‍ കഴിയുല്ല. വാര്‍ഡുകളിലേയും അവസ്ഥ ഇതുതന്നെയാണ.് അപകടത്തിലോ, അക്രമത്തിലോ പരിക്കേറ്റ് ആരെങ്കിലും അത്യാഹിത വിഭാഗത്തില്‍ എത്തിയാല്‍ ഇവര്‍ വേണം എത്തേണ്ടത്. പ്രത്യേകിച്ചും രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ പട്രോളിങ് നടത്താന്‍ ബൈക്ക് അത്യാവശ്യമാണ്. വാഹന സൗകര്യം ഇല്ലാത്തതും പോലിസിനെ വട്ടം കറക്കുകയാണ്.
















