കളത്തുക്കടവ്: ബന്ധുക്കള്‍ തമ്മിലുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. പൂവത്താനി കൈപ്പനാത്ത് അനില്‍ (33) ആണ് വെട്ടേറ്റത്. തലക്ക് പരിക്കേറ്റ സുനിലിനെ ഭണരങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൂവത്താനി പരിപ്പില്‍ സുദര്‍ശനെ ഈരാറ്റുപേട്ട എസ്.ഐ. ടി.ആര്‍ ജിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ തോട്ടത്തില്‍ പണിയെടുത്തിരുന്ന സുദര്‍ശനും റോഡിലൂടെ പോയ അനിലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വെട്ടില്‍ കലാശിക്കുകയുമായിരുന്നു. മുന്‍ വൈരാഗ്യമാണ് വഴക്കിന് കാരണമെന്ന് പോലീസ് പറഞ്ഞു.
















