പൊന്‍കുന്നം: ഗ്യാസ് സിലണ്ടറിന് തീപിടിച്ച് വിട്ടമ്മയ്‌ക്കു പൊള്ളലേറ്റു. പൊന്‍കുന്നം മഞ്ഞപ്പള്ളിക്കുന്ന് ആനക്കുഴിയില്‍ അനൂപിന്റെ ഭാര്യ രേവതി(32)ക്കാണു പൊള്ളലേറ്റത്. ഇവരെ പൊന്‍കുന്നത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്നലെ രാവിലെ രേവതി പ്രഭാത ഭക്ഷണം ഒരുക്കന്നതിനിടെയാണ് ഗ്യാസ് സിലണ്ടറിലെ ട്യൂബില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത് പെട്ടെന്ന് തന്നെ ജനാലകളും വാതിലുകളും തുറന്നിട്ട് അയല്‍ക്കാരെ വിവരമറിയിച്ചു. ഇതിനിടെയാണു വീട്ടമ്മയ്‌ക്കു പൊള്ളലേറ്റത്. തീപിടിച്ച സിലണ്ടര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കത്തിക്കൊണ്ടിരുന്ന സിലണ്ടര്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എത്തിയ ഫയര്‍ ഓഫിസര്‍ സോമരാജന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് നിര്‍വീര്യമാക്കി. വീടിനകത്ത് നിറഞ്ഞുനിന്നിരുന്ന ഗ്യാസും നിര്‍വീര്യമാക്കി.
















