പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റിന്റെ പ്രവര്‍ത്തനം നിശ്ചയമായിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട. ഗ്രാമവികസന വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിന് ചെലവിന്റെ 60 ശതമാനം നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. 40 ശതമാനം മാത്രമാണ് കേരള സര്‍ക്കാര്‍ നല്‍കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സഹായം ലഭ്യമാക്കിയെങ്കിലും കേരളസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നു. ആനൂകൂല്യങ്ങള്‍ ലഭിക്കാതെ വരുന്നു. ഫലത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിശ്ചലമാകുകയും ചെയ്യുന്നു. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേരളസര്ക്കാരിനാണ്. സംസ്ഥാന സര്‍ക്കാര്‍ ഉടനടി ഈ പ്രശ്നത്തിന് പരിഹാരം കാണമെന്നും സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിക്കുന്നതായും അശോകന് കുളനട അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: