ജ്ഞാനവും യോഗവും
പൂര്‍ണ്ണജ്ഞാനം വെളിച്ചമാണ്. യോഗം ഇരുട്ടിലെ വെളിച്ചമാണ്. ജ്ഞാനം മനസ്സിനെ പിടിക്കുകയില്ല. സ്ഥാനത്തു സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. യോഗാഭ്യാസം മനസ്സിനെ പിടിച്ചു നിര്‍ത്തുന്നു. എന്നാല്‍ കൂടെക്കൂടെ വിട്ടു പോകയും ചെയ്യും. ജ്ഞാന വഴിയില്‍ മനസ്സിനെ പിടിക്കുകയും വേണ്ടാ വിടുകയും വേണ്ടാ. കര്‍മ്മം മൂലം മനസ്സു സ്ഥാനത്ത് ഉറയ്‌ക്കുന്നു. യോഗം ജ്ഞാനം മൂലമുള്ള കണ്ടുപിടുത്തവും ശാരീരിക ചടങ്ങും ആണ്. പൂര്‍ണ്ണജ്ഞാനം ആത്മപ്രകാശമാണ്. ജ്ഞാനം കൂണിസിസ്റ്റം ചികിത്സയും യോഗം മരുന്നു പ്രയോഗവുമാണ്.
















