മാനന്തവാടി : മന്ത്രി ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍ പതിച്ചത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തന്നെയെന്ന് സൂചന. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ നേതാക്കള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. അഞ്ചുകുന്ന് സ്വദേശിയായ മണ്ഡലം ഭാരവാഹിയുടെ പങ്ക് ദൃശ്യത്തില്‍നിന്നും വ്യക്മാണ്. കൂടാതെ മാനന്തവാടിയിലെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം സംഭവം കോണ്‍ഗ്രസിനകത്ത് വന്‍ വിവാദത്തിന് തിരിതെളിഞ്ഞു. മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചവര്‍ കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തിലും പങ്കെടുത്തു എന്നതും വിചിത്രമാണ്. എന്തായാലും വിവാദമായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ക്കെതിരെ പോലീസും പാര്‍ട്ടിയും എന്ത് നടപടി സ്വീകരിക്കുമെന്നത് കാത്തിരുന്നുകാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: