ആലപ്പുഴ: ചേര്‍ത്തല, ചെങ്ങണ്ട, ചുങ്കത്ത് വീട്ടില്‍ ഫല്‍ഗുനന്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യങ്ങളെക്കുറിച്ച് സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തണമെന്ന് എബിഒഎ, എസ്ബിടി യൂണിറ്റ് ആലപ്പുഴ റീജിയണല്‍ സമ്മേളനം ആവശ്യപ്പെട്ടു.
കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള സംവിധാനങ്ങളുടെ ഭാഗമായുള്ള വായ്‌പ ഒത്തുതീര്‍പ്പുമേളയില്‍ പങ്കെടുക്കാനുള്ള അറിയിപ്പ് ബാങ്ക് ഫല്‍ഗുനന് നല്‍കിയിരുന്നു. 2007ല്‍ നല്‍കിയ വായ്‌പ തിരിച്ചടക്കാനുള്ള നിയമപരവും ലഘുവായതുമായ നടപടിക്രമങ്ങള്‍ മാത്രമേ ബാങ്ക് സ്വീകരിച്ചുള്ളൂ.
വസ്തുതകള്‍ ഇതായിരിക്കെ ബാങ്ക് ജീവനക്കാരുടെ നിരന്തരമായ ഭീഷണികള്‍ മൂലം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തുവെന്ന പ്രചാരണം സത്യത്തിനു നിരക്കാത്തതും പൊതുമേഖലാ ബാങ്കിലെ ജീവനക്കാരുടെ കര്‍മ്മശേഷിയും മനോവീര്യവും കെടുത്തുന്ന പ്രചാരണങ്ങളില്‍ നിന്നും എല്ലാവരും പിന്തിരിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എഐബിഒഎ ജില്ലാ പ്രസിഡന്റ് എന്‍.എന്‍. രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
എബിഒഎ കൊല്ലം സോണല്‍ സെക്രട്ടറി അനില്‍ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. ബാലചന്ദ്രന്‍, നാരായണ നായിക്, സുരേഷ്ബാബു, ബാലകൃഷ്ണ മല്ലയ്യ തുടങ്ങിയവര്‍ സംസാരിച്ചു.
















