മഹാവിഷ്ണുവിന്റെ കൈയിലുള്ള താമരയില്‍ ഇടത്തേതള്ളവിരലിലെ നഖംസ്പര്‍ശിച്ചപ്പോള്‍ ഉണ്ടാവുന്ന ജലപ്രവാഹമാണ് ഗംഗയായിമാറുന്നതത്രേ. ആ അതിവിശേഷപ്പെട്ട ഗംഗയെ ധ്രുവന്‍ ശിരസില്‍ എപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നു. അവിടെ സപ്ര്‍ഷികള്‍ സ്‌നാനം ചെയ്യുന്നതുമൂലം പവിത്രമായിത്തീരുന്നു. ആജലപ്രവാഹം മൂലം ചന്ദ്രമണ്ഡലം നനഞ്ഞു ശുദ്ധമായിത്തിര്‍ന്ന് പരിശോഭിക്കുന്നു.
അത് പിന്നീട് ചന്ദ്രമണ്ഡലത്തില്‍ നിന്നും പുറപ്പെട്ട് മഹാമേരുവില്‍ പതിക്കുന്നു. അളകന്ദ, ശിതാ, ശക്ഷുപത്തിരൈ എന്ന നാമധേയത്തില്‍ നാലു ദിശയിലേയ്‌ക്കും സഞ്ചരിച്ച് ഈലോകത്തെ ശുദ്ധീകരിയ്‌ക്കാന്‍ ഇറങ്ങിവരുന്നു. അളകന്ദ എന്ന ഗംഗയുടെ അംശത്തെ ശ്രീ പരമേശ്വരന്‍ ഭക്തിയാലും ആദരവിനാലും തന്റെ ജടാഭാരത്തിലേക്ക് സ്വീകരിക്കുകയാണ്. ആ ജലമാണ് ഭൂമിയിലേക്ക് വന്നുചേരുന്നത്. അതാണ് നാം പുണ്യനദിയായിക്കരുതി ആദരിക്കുന്നത്. പൂജാദികര്‍മം ഉള്‍പ്പെടെ ഏതു പുണ്യകര്‍മ്മത്തിനും ഗംഗയെ സ്മരിച്ച് ആവാഹിച്ചുവരുത്തിയാണ് ശുദ്ധീകരണത്തിന് തുടക്കംതന്നെ കുറിക്കുന്നത്.
















