കല്‍പ്പറ്റ : ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് എസ്റ്റേറ്റുകളില്‍ ബോണസ് വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറാം തീയതി മുതല്‍ തൊഴിലാളികള്‍ നടത്തിയിരുന്ന സമരം ജില്ലാ ലേബര്‍ ഓഫീസര്‍ ടി.നസീര്ഖാന് സാഹിബിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഇപ്പോള്‍ പ്രഖ്യാപിച്ച 8.33 ശതമാനം ബോണസ് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിന്റെ വിധിക്ക് വിധേയമായി തൊഴിലാളികള്‍ കൈപ്പറ്റും. ഈ ബോണസ് മാര്‍ച്ച് 30 ന് മുന്‍പായി മാനേജ്മെന്റ് വിതരണം നടത്തും. സമരം ചെയ ്ത് തൊഴിലാളികള്‍ക്ക് 1000 രൂപ അഡ്വാന്‍സ് നല്‍കുന്നതായിരിക്കും.
1000രൂപ ഏപ്രി ല്‍ 12ന് അഡ്വാന്‍സായി നല് കുകയും, ജൂണിലും ജൂലൈയിലുമായി അഞ്ഞൂറ് രൂപ വീതം തിരിച്ചുപിടിക്കുകയും ചെ യ്യും. ഈ അഡ്വാന്‍സ് തുക വിഷുവിന് മുന്‍പായി മാനേജ്മെന്റ് വിതരണം നടത്തും. നാളെ മുതല്‍ എസ്റ്റേറ്റുകള്‍ സാധാരണ നിലയില്‍ പ്രവര് ത്തിക്കാനുളള എല്ലാവിധ സഹായ സഹകരണങ്ങളും യൂണിയനുകള്‍ നല്‍കും.
ചര്‍ച്ചയില്‍ കല്‍പ്പറ്റ പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ കെ.സുരേഷ്, യൂണിയന് പ്രതിനിധികളായ പി.ഗഗാറിന്, പി.എ.കരീം, പി.കെ.മൂര്‍ത്തി ,എന്‍.വേണുഗോപാല്‍, കെ.ടി.ബാലകൃഷ്ണന്, ബി.സുരേഷ്ബാബു,പി.കെ.അനില്‍കുമാര്‍, കെ.വിയൂഷ്, എ.എം.ഹംസ ,സി.എച്ച്.മമ്മി , കെ.ജി.വര്‍ഗ്ഗീസ്, എന്‍.ഒ.ദേവസി,പി.കെ.അച്ചുതന് , വി.കെ.മുരളീധരന് , എന്നിവരും മാനേജ്മെന്റ് പ്രതിനിധികളായ ചെറിയാന് ജോര്‍ജ്ജ്, പി.എന്‍,രാവുണ്ണി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: