ചേര്‍ത്തല: സപ്ലൈകോയുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ സാധനങ്ങളില്ലെന്ന പരാതി. സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യ സാധനങ്ങള്‍ക്കാണ് ക്ഷാമം. പഞ്ചസാര, പച്ചരി, ഉഴുന്ന്, തുവരപ്പരിപ്പ്, എന്നിവ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇല്ലാതായിട്ട്ആഴ്ചകളായി.
ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിയിട്ടും ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയില്‍ ലഭ്യമാക്കാത്ത അധികൃതരുടെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതുമൂലം ഇരട്ടിയിലധികം വില നല്‍കി പൊതു വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങേണ്ട സ്ഥിതിയിലാണ് ജനങ്ങള്‍.
ലക്ഷത്തിനുമേല്‍ പ്രതിദിനം വ്യാപാരം നടത്തിയിരുന്ന വില്‍പ്പന കേന്ദ്രങ്ങളില്‍ വ്യാപാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റീജിയണല്‍ ഓഫീസിലെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത കുറവിന് കാരണമായതെന്നാണ് സൂചന.
ഓഫീസിലെ ഉന്നതനെതിരെ ഉയര്‍ന്ന കോഴയാരോപണങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങളും പര്‍ച്ചേസ് യഥാസമയം പൂര്‍ത്തിയാക്കുന്നതിന് തടസമായത്രേ. താലൂക്കിലെ വിവിധ പഞ്ചായത്തുകളിലായി 18 വിപണന കേന്ദ്രങ്ങളും ഒരു സഞ്ചരിക്കുന്ന മാവേലി സ്റ്റോറുമാണ് സപ്ലൈകോയുടെ കീഴിലുള്ളത്. ആവശ്യസാധനങ്ങള്‍ ലഭ്യമല്ലാതായതോടെ വില്‍പന കേന്ദ്രങ്ങളിലേക്കുള്ള ജനങ്ങളുടെ വരവും ഗണ്യമായി കുറഞ്ഞു.
സപ്ലൈകോ വില്‍പ്പന ശാലകളില്‍ നിന്നും ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. വന്‍തുക കമ്മീഷന്‍ പറ്റി ഉന്നത ഉദ്യോഗസ്ഥര്‍ ഗുണമേ• കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്ത് വില്‍പ്പന കേന്ദ്രങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഈസ്ഥിതിക്ക് കാരണമാകുന്നതെന്നാണ് വിവരം. ഗുണനിലവാരമില്ലാത്ത സാധനങ്ങളെ ചൊല്ലി വില്‍പ്പന കേന്ദ്രങ്ങളില്‍ തര്‍ക്കവും പതിവായിട്ടുണ്ട്്.
ഇതുസംബന്ധിച്ച് മന്ത്രി അടക്കമുള്ളവര്‍ക്ക് പരാതികള്‍ നല്‍കുന്നുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
















