Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീ വര്‍ഗ്ഗത്തിനു ലഭിച്ചശാപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 06:35 pm IST
in Samskriti

യുധിഷ്ഠിരന്റെ നിര്‍ദ്ദേശമനുശരിച്ച് പുരോഹിതനായ ധൗമ്യനും വിദുരരും സഞ്ജയനും കൂടി, പോരില്‍ മരിച്ച വീരന്മാരെയെല്ലാം യഥോചിതം സംസ്‌കരിച്ചു. സംസ്‌കാരക്രിയകളെല്ലാം കഴിഞ്ഞശേഷം ധൃതരാഷ്‌ട്രനെ മുന്‍നിര്‍ത്തി എല്ലാവരും ഗംഗയിലേക്ക് പോയി. ഗംഗാസ്‌നാനം കഴിഞ്ഞ് ഓരോരുത്തരും തങ്ങളുടെ പിതാക്കന്മാരും ഭ്രാതാക്കന്മാര്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും പുത്രന്മാര്‍ക്കും പൗത്രന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും കണ്ണുനീരോടെ ഉദകദാനം ചെയ്തു. ആ സമയത്ത് കുന്തി പെട്ടെന്നു വീണ്ടും ശോകകര്‍ശിതയായി. കരഞ്ഞുകൊണ്ട്, മക്കളോടു മെല്ലെ പറഞ്ഞു.

‘വില്ലാളി വീരനും മഹാരഥനും പാര്‍ത്ഥനാല്‍ പരാജിതനും വീരലക്ഷണയുക്തനും സൂതപുത്രനായ രാധേയനെന്ന് നിങ്ങള്‍ കരുതുന്നവനും സൂര്യനെപ്പോല പ്രകാശിച്ചിരുന്നവനും നിങ്ങളെയെല്ലാം എതിര്‍ത്തുപൊരുതിയവനും. സുയോധനബലത്തെ മുഴുവന്‍ നയിച്ചിരുന്നവനും നിസ്തുലവീര്യനും പ്രാണനേക്കാള്‍ യശസ്സിനെ വരിച്ചിരുന്നവനും സത്യസന്ധനും പോരില്‍ പിന്തിരിയാത്തവനും മഹാപരാക്രമിയും നിങ്ങളുടെ സോദരനുമായ കര്‍ണനുവേണ്ടിയും സലിലം സമര്‍പ്പിച്ചാലും. അവന്‍ നിങ്ങളുടെ പൂര്‍വജനാണ്.

ആദിത്യനില്‍നിന്നും എനിക്കുണ്ടായ പുത്രനാണ് കര്‍ണന്‍. അമ്മയുടെ ആ അപ്രിയവാക്കുകള്‍ കേട്ട് പാണ്ഡവന്മാര്‍ വീണ്ടും ശോകവ്യാകുലരായി. യുധിഷ്ഠിരന്‍ ഒരു പാമ്പിനെപ്പോലെ നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മയോടു പറഞ്ഞു: ‘ആരുടെ ബാഹുപ്രതാപംകൊണ്ട് ഞങ്ങളൊക്കെ വിറച്ചിരുന്നുവോ, ആരുടെ അസ്ത്രപ്രയോഗം അര്‍ജ്ജുനനൊഴിച്ച് സകലര്‍ക്കും അസഹ്യമായിരുന്നുവോ, ആരുടെ കരബലം കൗരവന്മാര്‍ ആശ്രയിച്ചിരുന്നുവോ, സര്‍വശസ്ത്രവിശാരദനായ ആ മഹാരഥന്‍ കര്‍ണന്‍ ഞങ്ങളുടെ ജ്യേഷ്ഠഭ്രാതാവായിരുന്നുവെന്നോ? അഹോ! ഭവതി ഇക്കാര്യം ഗുഹനം ചെയ്തുവെച്ചിരുന്നതുകൊണ്ട് ഞങ്ങള്‍ നശിച്ചല്ലൊ!

അഭിമന്യുവിന്റേയും ദ്രൗപദേയന്മാരുടേയും പാഞ്ചാലന്മാരുടെയും കൗരവന്മാരുടെയും നാശം കൊണ്ടുണ്ടായതില്‍ നൂറുമടങ്ങ് വ്യസനം ഇതുമൂലം എന്നെ ബാധിച്ചിരിക്കുന്നു. എന്നെ എരിതീയില്‍ എറിഞ്ഞതുപോലെ തോന്നുന്നു. ഈ കുലനാശകമായ കൂട്ടക്കൊല ഉണ്ടായില്ലെങ്കില്‍ നമുക്ക് നേടാന്‍ കഴിയാത്തത് ഒന്നുമുണ്ടായിരുന്നില്ല’ എന്നിങ്ങനെ കരഞ്ഞുകൊണ്ട് യുധിഷ്ഠിരന്‍ തന്റെ ജ്യേഷ്ഠന് ഉദകദാനം ചെയ്തു. കര്‍ണപത്‌നിമാരേയും വരുത്തിച്ചു. യുധിഷ്ഠിരന്‍ അവരോടൊപ്പം ജ്യേഷ്ഠന്റെ പ്രേതകൃത്യങ്ങളെല്ലാം ചെയ്തു. ‘അഹോ, പാപിയായ ഞാന്‍ എന്റെ ജ്യേഷ്ഠനെ കൊന്നുവല്ലോ!

ഇതുകാരണം സ്ത്രീകളുടെ മനസ്സില്‍ ഗുഹ്യമായതൊന്നും ഇരിക്കാതെ പോകട്ടെ’ എന്നിങ്ങനെ അമ്മ ചെയ്ത അപരാധത്തിന് സ്ത്രീവര്‍ഗത്തിന് മുഴുവന്‍ ഒരു ശാപവും പൊഴിച്ചുകൊണ്ട് ധര്‍മജാദികള്‍ ഗംഗയില്‍നിന്നും കരയ്‌ക്കുകയറി.

സദ്ധിനാഥാനന്ദ സ്വാമിജി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.