കോഴിക്കോട്: ലോകമെങ്ങും പീഢനമനുഭവിക്കു ന്ന ജനതയുടെ പക്ഷം ചേര്‍ ന്നു പാടിയ കവിയായിരുന്നു എന്‍.വി.കൃഷ്ണവാരിയര്‍ എന്നും വ്യത്യസ്തമായ രാഷ് ട്രീയബോധം പുലര്‍ത്തിക്കൊ ണ്ട് കവിതയെ സ്വാതന്ത്ര്യത്തിന്റെ സങ്കീര്‍ത്തനമാക്കുക യും ചെയ്ത മഹാപ്രതിഭയായിരുന്നു അദ്ദേഹമെന്നും പ്രൊഫ.കെ.വി.രാമകൃഷ്ണന്‍ പറഞ്ഞു. ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എന്‍.വി.കൃഷ്ണവാരിയര്‍ ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൗലികതയുടെ മുഴക്കമുള്ള വാക്കിനെ വജ്രകണം പോലെ തേച്ചുമിനുക്കി കവിതയുടെ ഹൃദയത്തില്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. പ്രൊഫ.കെ.വി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘എന്‍.വി.യുടെ കവിതകള്‍’ എന്ന ഗ്രന്ഥം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എം.ശ്രീനിവാസനു നല്‍കി പ്രകാശനം ചെയ്തു. സാ ഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
കെ. വേണു, മലയാള വിഭാഗം അധ്യക്ഷന്‍ ഡോ.സി.ജെ.ജോര്‍ജ്ജ്, പ്രൊഫ.കെ.പി.രവി എന്നിവര്‍ സംസാരിച്ചു.
















