കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണിലെ മെസ് ഹൗസ് റോഡ് കുറുകെ വെട്ടിമുറിച്ചുവെന്ന പരാതിയില്‍ കോണ്‍ട്രാക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. 25,000 രൂപയുടെ നഷ്ടമുള്ളതായി കാണിച്ച് മുനിസിപ്പാലിറ്റി സെക്രട്ടറിയാണ് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കിയത്. ജോണി കൈതമറ്റം എന്നയാള്‍ക്കെതിരേയാണ് പരാതി. പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: