നാദാപുരം: കഴിഞ്ഞ ദിവസം ബോംബ് ഏറുണ്ടായ കുമ്മങ്കോട് പ്രദേശം പോലീസ് വലയത്തില്‍. ഇന്നലെ വൈകുന്നേരം പോലീസ് സംഘം ഒളിപ്പിച്ചു വെച്ച ആയുധങ്ങള്‍ കണ്ടെടുക്കാനായി റെയിഡ് നടത്തി. വടകര റൂറല്‍ എസ്.പി. യുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.
കണ്ണൂരില്‍ നിന്നും എത്തിയ പ്രത്യേക പരിശീലനം ലഭിച്ച ബോംബ് സ്‌ക്വാഡ്അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു നാദാപുരം പോലീസും സംയുക്തമായി തിരച്ചില്‍ നടത്തിയത്. നാദാപുരം എസ്സ് പി കെ കറുപ്പ് സ്വാമി , സി ഐ ,കെ എസ് ഷാജി ,എസ്സ് ഐ എം പി രാജേഷ് എന്നിവര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു .ഇന്നലെ വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച തിരച്ചില്‍ ഏഴു മണി വരെ നീണ്ടു. കഴിഞ്ഞ ദിവസം കുമ്മങ്കോട് ഉണ്ടായ ബോംബേറിന്റെ പശ്ചാത്തലത്തില്‍ സമാധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാധാന യോഗം ചേര്‍ന്നു.
കഴിഞ്ഞ ഒരാഴ്‌ച്ചക്കുള്ളില്‍ മൂന്നാമത്തെ സ്‌ഫോടനമാണ് ഇവിടെ നടക്കുന്നത്. ഈ പ്രദേശത്ത് ലീഗും, സിപിഎമ്മും വന്‍ തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടാന്നാണ് വിവരം. ഈന്നലെ രാത്രി എട്ടുമണിയോടെ വീണ്ടും ഇവിടെ സ്‌ഫോടനം നടന്നു .
ബോംബ് സ്‌ക്വാഡ് പരിശോധന്ന നടത്തി മണിക്കൂര്‍കളള്‍ക്കിടയിലാണ് വീണ്ടും സ്‌ഫോടനം നടന്നത്.
















