ചേര്‍ത്തല: പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിലെ ഉന്നത പദവി വഹിക്കുന്നയാള്‍ക്ക് മാത്രമായി ശമ്പള വര്‍ധനവ് നടപ്പാക്കിയതിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത്. സ്ഥാപനം സാമ്പത്തികത്തകര്‍ച്ച നേരിടുകയും ഉല്‍പ്പാദനം ഗണ്യമായി കുറയുകയും, ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുവാനോ വൈദ്യുതി ബില്‍ അടക്കുവാനോ കഴിയാത്ത സാഹചര്യത്തില്‍ ഭീമമായ ശമ്പള വര്‍ധനവ് നടപ്പാക്കിയത് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഓഫീസര്‍മാരുടെ സംഘടനയായ സ്പാറ്റോ ആരോപിച്ചു.
ലാഭകരമായ ഓര്‍ഡറുകള്‍ നഷ്ടപ്പെടുത്തിയത് മൂലം വിലകുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം മാത്രമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ചുരുങ്ങിയെന്നും ഇപ്പോഴത്തെ പ്രതിമാസ നഷ്ടം അമ്പത്‌ലക്ഷത്തോളം രൂപയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
















