ആലപ്പുഴ: ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഹോം ഗാര്‍ഡുകള്‍ വലയുന്നു. ജില്ലയില്‍ ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് 200 ഓളം ഹോം ഗാര്‍ഡുകളാണ് ദുരിതം അനുഭവിക്കുന്നത്. രാപകല്‍ വ്യത്യാസമില്ലാതെയാണ് ഇവര്‍ ട്രാഫിക്ക് ഡ്യൂട്ടിയും പോലീസ് സ്റ്റേഷന്‍ ഡ്യൂട്ടിയും നോക്കുന്നത്. എന്നാല്‍ എല്ലാ മാസവും പത്താം തീയതിക്ക് മുന്‍പ് ലഭിക്കേണ്ട ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ല. പ്രതിദിനം എട്ടു മണിക്കൂര്‍ മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് ജോലി നോക്കുന്നത്. എട്ടു മണിക്കൂര്‍ ട്രാഫിക്ക് ഡ്യൂട്ടി ചെയ്യുന്ന ഇവരില്‍ പലരും 12 മണിക്കൂര്‍ പോലീസ് സ്റ്റേഷനിലും സേവനമനുഷ്ഠിയ്‌ക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ സമയം വേനല്‍ക്കാലത്ത് ക്രമീകരിക്കാന്‍ അധികാരികള്‍ രംഗത്തുണ്ടെങ്കിലും ഹോം ഗാര്‍ഡുകള്‍ പൊരിവെയിലത്താണ് പണി എടുക്കന്നത്. ഈ സാഹചര്യത്തില്‍ ശമ്പളമെങ്കിലും കൃത്യമായി ലഭിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
















