പട്ടാമ്പി: മഹാകവി അക്കിത്തത്തിന്റെ നവതി ആഘോഷങ്ങള്‍ തുടങ്ങി. ഏപ്രില്‍ 9ന് കൊടുങ്ങല്ലൂര്‍ ഭരണി നാളിലാണ് മഹാകവിയുടെ നവതി. ഇതിന്റെ ഭാഗമായുളള ആഘോഷങ്ങള്‍ നടക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. ഏപ്രില്‍ മൂന്നിന് തൃശൂരിലും കുമരനല്ലൂരിലെ ജന്മനാട്ടില് എട്ടിനും പിന്നീട് എറണാകുളത്തുമായി ആഘോഷം നടക്കും.
ഇംഗ്ലീഷ് മാസപ്രകാരം കവിക്ക് 90 തികഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ഭാഷാ സമന്വയ വേദി പ്രവര്‍ത്തകര്‍ വീട്ടിലെത്തി മഹാകവിയെ ആദരിച്ചു. കുമരനെല്ലൂരിലെ ദേവായനത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ആര്‍സു, ഡോ. കൂമുള്ളി ശിവരാമന്, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, കാസിം വാടാനപ്പള്ളി, ഡോ. എം ശ്രീകല, ഡോ. എം കെ പ്രീത, ജി വര്‍ഷ, പഞ്ചായത്തംഗങ്ങളായ അലി കുമരനല്ലൂര്‍, പി ജി വിമല്‍ എന്നിവര്‍ സംബന്ധിച്ചു. നവതി സമ്മാനമായി മലയാള സമന്വയ വേദി പുറത്തിറക്കുന്ന ‘അക്കിത്തം അറിവും ഉറവും’ എന്ന പുസ്തകം ചടങ്ങില്‍ അക്കിത്തത്തിന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: