തന്റെ മുന്നില്‍ വന്നുചേര്‍ന്ന കുറേ സംഭവങ്ങളെ നുറുങ്ങുകഥകള്‍ പോലെ അവതരിപ്പിച്ചിരിക്കുകയാണ് ‘വിശ്വാസം അതല്ല എല്ലാം’ എന്ന പുസ്തകം. വിശ്വാസം വില്‍ക്കുന്നവരാണ് ജ്യോത്സ്യന്മാര് എന്ന് യുക്തിവാദികളും മറ്റും പരക്കെ ആക്ഷേപിക്കുന്നതിനിടയിലാണ് ഒരു യുവജ്യോതിഷി വിശ്വാസമല്ല എല്ലാം എന്ന് നമ്മോടു പറയുന്നത്.
ടിവി ചാനലുകളില്‍ ജ്യോതിഷ പംക്തിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഹരി പത്തനാപുരത്തിന്റെ കന്നി സംരംഭമാണ് ഫേബിയന്‍ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.
കേവലമായ അനുഭവകഥനത്തിനപ്പുറം സമകാലിക കേരളീയ സമൂഹം ചെന്നുപതിക്കുന്ന ചതിക്കുഴികളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഹരി നല്‍കുന്നത്.
ഭയം ജനിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും മന്ത്രവാദങ്ങളിലേക്കും അനാവശ്യ പൂജകളിലേക്കുമൊക്കെ ആളുകളെ നയിക്കുന്നവരെ തിരിച്ചറിയാനും സ്വയം തിരുത്താനുമുള്ള പാഠപുസ്തകം കൂടിയാണ് ഇത്.
രചനയിലെ സരളത, വര്‍ത്തമാനം പറഞ്ഞുകേള്‍ക്കുന്നതിന്റെ ആസ്വാദ്യത തുടങ്ങിയവ ഹരിയിലെ എഴുത്തുകാരനെ ജ്വലിപ്പിച്ചുനിര്‍ത്തുന്നുണ്ട്. സ്വന്തം തൊഴിലിനപ്പുറം സാമൂഹ്യ പ്രതിബദ്ധത എന്ന ഒരു ചുമതലകൂടി നിര്വഹിക്കാനുള്ളവാണ് യഥാര്‍ത്ഥ പൗരന് എന്ന ബോധതലം കൂടി പകരുന്നതാണ് രസകരമായ ഈ സംഭവ വിവരണങ്ങള്‍.
എഴുത്തുകാരന് നേരിട്ട അനുഭവങ്ങളെ വായനക്കാരന്റെ അനുഭവത്തിലേക്ക് എത്തിക്കുക എന്ന എഴുത്തിന്റെ മാസ്മരികത നന്നായി വഴങ്ങുന്ന ആളാണ് ഹരി പത്തനാപുരം എന്ന് വ്യക്തമാക്കുന്നതാണ് വിശ്വാസം അതല്ല എല്ലാം എന്ന പുസ്തകം. നൂറ് രൂപയാണ് പുസ്തകത്തിന്റെ വില
പ്രതികരിക്കാൻ ഇവിടെ എഴുതുക: