പൊന്‍കുന്നം: സ്കൂള്‍ വളപ്പില്‍ നില്ക്കുന്ന വാകമരം ദേശീയപാതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നത് വഴിയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നു. പൊന്‍കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മൈതാനത്തു നില്ക്കുന്ന മരമാണ് ഭീഷണിയാകുന്നത്.
ദേശീയപാതയിലേക്കു ചാഞ്ഞുനില്ക്കുന്ന മരങ്ങളിലൊന്ന് കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് വഴിയാത്രക്കാരും വാഹനങ്ങളും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മരം വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്നിശമനസേന എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് മരത്തിന്റെ വലിയൊരു ശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു. അന്നും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിന് നാളുകള്‍ക്കു മുമ്പ് വനംവകുപ്പിനെ സമീപിച്ചിരുന്നു. വനംവകുപ്പിന്റെ അനാസ്ഥയാണ് മരം മുറിച്ചുമാറ്റാന്‍ വൈകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
















