കോട്ടയം: നിരോധിക്കപ്പെട്ട ഇംഗ്ലീഷ് മരുന്നുകള്‍ ഇത്രയും കാലം നിര്‍ബന്ധിച്ച് ഉപയോഗിക്കുവാന്‍ പ്രേരിപ്പിച്ച ഡോക്ടര്‍മാര്‍ക്കും മരുന്നു വ്യാപാരികള്‍ക്കും പിന്തുണ നല്‍കിയ സര്‍ക്കാരുകളും ഇന്നാട്ടിലെ ജനങ്ങളോടുചെയ്ത കൊടും ക്രൂരതയ്‌ക്ക് നിരുപാധികം മാപ്പുപറഞ്ഞ് ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് സമിതി ആവശ്യപ്പെട്ടു.
ആയുര്‍വേദം ആയുസ്സിന്റെ അറിവ് എന്ന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ജീവിത രീതിയിലൂടെ രോഗപ്രതിരോധശേഷി നിലനിര്‍ത്തി ആരോഗ്യത്തോടെ ജീവിക്കേണ്ട നമ്മുടെ സമൂഹത്തെ പലവിധ രോഗങ്ങള്‍ക്ക് അടിമയാക്കിയത് ഈ വിദേശ മരുന്നുകളാണ്. ഇവയെ പൂര്‍ണ്ണമായും നമ്മുടെ നാട്ടില്‍നിന്നും നിരോധിക്കപ്പെട്ടില്ലെങ്കില്‍ വലിയ ബരുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി കോട്ടയം താലൂക്ക് പ്രസിഡന്റ് കെ.സി. രവി, ജനറല്‍ സെക്രട്ടറി വിജയകുമാര്‍, സുമേഷ് എന്നിവര്‍ അറിയിച്ചു.തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച് ഉത്രം തൊഴില്‍, ഉത്രം ഊട്ട്, ഉത്രം വിളക്ക്, പുഷ്പാഭിഷേകം എന്നിവ നടക്കും. ആറാം ഉത്സവദിനമായ 24ന് ആറോട്ടോടെ ഉത്സവത്തിന് സമാപനമാകും.
















