ആലപ്പുഴ: ചുങ്കം മുക്കവലക്കല്‍ വടശ്ശേരി തോടിന് സുരക്ഷാ ഭിത്തിയില്ലാത്തത് അപകടത്തിനിടയാക്കുന്നു. തോടിന് സമീപത്തെ റോഡില്‍ കൂടി അനേകം കാല്‍നടക്കാരും, ഇരുചക്ര-മുച്ചക്ര വാഹനങ്ങളുമാണ് സഞ്ചരിക്കുന്നത. 20 അടിയോളം താഴ്‌ച്ചയാണ് ഈ തോടിനുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സൈക്കള്‍ യാത്രക്കാരന്‍ ഈ തോട്ടില്‍ വീണെങ്കിലും, വഴിയാത്രക്കാര്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. മഴക്കാലമായാല്‍ റോഡും തോടും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാകും.
















