ചാരുംമൂട്: താമരക്കുളം വയ്യാങ്കര ചിറയില്‍ കോടികള്‍ ചിലവിട്ട് നടപ്പാക്കാനുദ്ദേശിച്ച ടൂറിസം പദ്ധതി അവഗണനയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല.
ജില്ലയുടെ തെക്ക് കിഴക്ക് അതിര്‍ത്തിയില്‍ കൊല്ലം ജില്ലയോടു ചേര്‍ന്ന വയ്യാങ്കരയില്‍ പദ്ധതിക്കായി 95 ഏക്കര്‍ സ്ഥലം പഞ്ചായത്ത് വിട്ടുനല്‍കുകയായിരുന്നു. മൂന്നു വശവും കുന്നുകളാല്‍ ചുറ്റപ്പെട്ട ശുദ്ധജല ചിറ കേന്ദ്രീകരിച്ചായിരുന്നു പദ്ധതി. ഒരു കിലോമീറ്റര്‍ വിസ്തൃതിയുള്ള ചിറയില്‍ ബോട്ടു സര്‍വ്വീസും സമീപത്ത് ആയൂര്‍വേദ കേന്ദ്രവും ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രധാന പദ്ധതി. ചിറയോടനുബന്ധിച്ച ഇരപ്പന്‍പാറ വെള്ളച്ചാട്ടവും സംരക്ഷിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴയ്‌ക്ക് വയ്യാങ്കരച്ചിറ പദ്ധതിയിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമെന്നായിരുന്നു വിലയിരുത്തല്‍. മധ്യ തിരുവിതാംകൂറിലെ ടൂറിസം വികസനത്തിന് വിഭാവനം ചെയ്ത വയ്യാങ്കര ടൂറിസം പദ്ധതി അധികൃതരുടെ കനിവ് കാത്തിരിക്കുന്നു.
2001ലാണ് ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതിയില്‍ ഒരു കിലോമീറ്റര്‍ സ്പീഡ് ബോട്ട് സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ടായിരുന്നു. 2004ല്‍ ടൂറിസം മന്ത്രിയായിരുന്ന കെ.സി. വേണുഗോപാലും വയ്യാങ്കര ചിറ സന്ദര്‍ശിക്കുകയും ടൂറിസം വികസന സാധ്യതകള്‍ വിലയിരുത്തുകയും ചെയ്തു.
അന്ന് ഉമ്മന്‍ ചാണ്ടിസര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതിക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനക്കമില്ല. 2009 ല്‍ ആലപ്പുഴ മെഗാ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ വയ്യാങ്കര ഉള്‍പ്പെട്ടത് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന പ്രതീക്ഷയേകി. എന്നാല്‍ ഇതിലും വയ്യാങ്കര ചിറയെ അവഗണിക്കുകയായിരുന്നു.
ശാസ്താംകോട്ട കായല്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ശുദ്ധജല സ്രോതസാണിത്. മത്സ്യകൃഷി കേന്ദ്രമായ ചിറയിപ്പോള്‍ കൈയേറ്റവും വ്യാപകമാണ്.
















