മനുഷ്യര്‍ ഏവരും ഒന്നുതന്നെയാണെന്നു ഏവര്‍ക്കും യഥേഷ്ടം മനസ്സിലാക്കുവാന്‍ സാധിക്കുന്നു. ജാതിസ്വാര്‍ത്ഥത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. മനുഷ്യര്‍ ഒന്നല്ലാതെ പലതായി വരുകയില്ല.
ഇങ്ങനെയിരിക്കെ സ്വാര്‍ത്ഥത്തിനുവേണ്ടി ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെ അയിത്തം പറഞ്ഞ് ഒഴിച്ചു നിര്‍ത്തി അവരുടെ സ്വാതന്ത്ര്യങ്ങളെ തടഞ്ഞു അകറ്റി നിര്‍ത്തി അവരുടെ ശക്തികളെ കുറച്ച്, അധഃപതിപ്പിച്ച് കൃതമില്ലാത്തവരെന്നുള്ള അര്‍ത്ഥത്തില്‍ അധഃകൃതര്‍ എന്നും മറ്റും നാമധേയം കല്‍പിച്ചു.
ഇപ്പോള്‍ അധഃകൃതര്‍ ശുചിത്വം, വിദ്യാഭ്യാസം, ഭൂസ്വത്ത്, ഉദ്യോഗം ഇവയില്‍ നിന്നും പിന്നോക്കമായി ഭവിച്ചു. ഇന്നത്തെ സവര്‍ണ്ണരുടെ ഏറിയകാലത്തെ ഉപദ്രവങ്ങള്‍ കൊണ്ടാണ് അധഃകൃതര്‍ ഈ നിലയില്‍ എത്തിയിട്ടുള്ളത്.
















