വേദങ്ങളിലേയും ശാസ്ത്രങ്ങളിലേയും നിര്‍ദ്ദേശങ്ങല്‍ക്കു വിരുദ്ധമായ കര്‍മങ്ങള്‍ ചെയ്യുന്നത് പാപം ഉണ്ടാക്കുന്നതാണ്. തെറ്റാണ്. പുണ്യകര്‍മ്മങ്ങളും ചെയ്യാതിരിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്. പുണ്യകര്‍മങ്ങള്‍ ഉപേക്ഷിച്ചാല്‍ പുരുഷാര്‍ത്ഥങ്ങള്‍ കിട്ടാതെ വരില്ലേ? പുണ്യകര്‍മ്മങ്ങള്‍ചെയ്താല്‍ ഭൗതീകവും സ്വര്‍ഗ്ഗീയവുമായ സുഖം കിട്ടും. ശരിയാണ്പക്ഷേ ആസുഖങ്ങലെല്ലാം നശിക്കുന്നതും ദുഖങ്ങള്‍ചേര്‍ന്നതുമാണ്.
കര്‍മങ്ങള്‍ ശ്രീകൃഷ്ണാരാധനക്കായി ചെയ്ത്,ഭഗവാനെ തൃപ്തിപ്പെടുത്തുകയാണോ വേണ്ടത് എന്ന ബുദ്ധിയുറച്ചവര്‍- അതായത് പ്രഭുക്കന്മാര്‍ അവരാണ് വാസ്തവത്തില്‍ ബുദ്ധിയുക്തന്മാര്‍. അവര്‍ ഈ ലേകത്തിലേയോ ദിവ്യലോകങ്ങളിലേയോ തുച്ഛങ്ങള്‍മാത്രം തരുന്ന കര്‍മ്മങ്ങള്‍ ബന്ധകരങ്ങളാണെന്ന് മനനം ചെയ്ത് ഉറപ്പിച്ചവരാണ്. മനീഷികളാണ്. അവര്‍എന്നു പറയപ്പെടുന്നു. അവര്‍ വീണ്ടും ജനിയ്‌ക്കുക എന്ന ബന്ധത്തില്‍നിന്ന് ആത്യന്തികമായ മോചനം നേടുന്നു. മാത്രമല്ല, അനാമയമായപദത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
‘ആമയം’- എന്ന പദത്തിന് രോഗം എന്നര്‍ത്തം. അനാമയം എന്ന പദത്തിന് രോഗമില്ലാത്തത് എന്നര്‍ഥം. മായയില്‍നിന്നുണ്ടാവുന്ന അജ്ഞാനം എന്നരോഗം ഇല്ലാത്ത പദത്തില്‍ അവര്‍ എത്തിച്ചേരുന്നു.
















