Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഭീഷണന്റെ അനുനയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 08:35 pm IST
in Samskriti

രാവണന് അടക്കാനാകാത്ത കോപം വന്നു. ജീവിതത്തില്‍ ആദ്യമായാണ് തന്നോടൊരാള്‍ ഇങ്ങനെ സംസാരിക്കാന്‍ ധൈര്യം കാട്ടുന്നത്. അതും ഒരു വാനരന്‍. തന്റെ പാര്‍ശ്വവര്‍ത്തികളോട് പറഞ്ഞു. ”ഈ കള്ളനെ കൊന്നുകളയുവാന്‍ ആയുധപാണികളായിട്ടാരും ഇവിടെയില്ലേ”? ഇതുകേട്ട് ഒരുവന്‍ മുന്നോട്ടടുത്തു. അപ്പോള്‍ വിഭീഷണന്‍ തടഞ്ഞുകൊണ്ടുപറഞ്ഞു.

”അരുതരുത് ദൂതനെ കൊല്ലുകയെന്നത് രാജാക്കന്മാര്‍ക്ക് ഉചിതമല്ല. നാം ഇവനെ കൊന്നാല്‍ ഇവിടത്തെ കാര്യങ്ങള്‍ രാഘവന്‍ എങ്ങനെയറിയും? ഇവനെ നല്ലൊരടയാമുണ്ടാക്കി വിട്ടയയ്‌ക്കണം.”

അതു രാവണന്‍ സമ്മതിച്ചു. എന്തടയാളമാണ് ഉണ്ടാക്കേണ്ടത്?

”വാനരന്മാരുടെ ശൗര്യം വാലിലാണ്. നമുക്കിവന്റെ വാലില്‍ തുണിചുറ്റി തീകൊളുത്തി രാത്രിയില്‍വന്ന കള്ളനെക്കാണുവിന്‍ എന്നുച്ചത്തില്‍ നിലവിളിച്ചുപറഞ്ഞുകൊണ്ട് വാദ്യവും കൊട്ടി വീഥിയിലൂടെ നടത്തുക. വാല്‍പോയ ഇവനെ പിന്നെ വാനരന്മാര്‍ കൂട്ടത്തില്‍നിന്ന് ഓടിക്കും” എന്നു രാവണന്‍ കല്പിച്ചു.

എണ്ണയും തുണിയും കൊണ്ടുവരാന്‍ തുടങ്ങി. എണ്ണയില്‍ മുക്കിയ പഴന്തുണികൊണ്ട് ഹനുമാന്റെ വാല്‍ പൊതിയാന്‍ തുടങ്ങി. ഹനുമാനും ഇതുനന്നേ ബോധിച്ചു. വാല്‍മീകിരാമായണത്തിലും മൂലത്തിലുമില്ലാത്ത ഒരു ഭാവന കിളിപ്പാട്ടിലുണ്ട്. വാലില്‍ തുണിചുറ്റുന്തോറും വാല്‍ വലുതായിക്കൊണ്ടിരുന്നു. വസ്ത്രങ്ങള്‍ തീര്‍ന്നിട്ടും വാല്‍ ശേഷിച്ചു.

തിലരസഘൃതാദി സംസിക്തവസ്ത്രങ്ങളാല്‍ തീവ്രം തെരുതെരെ ചുറ്റും ദശാന്തരേ

അതുലബലനചലതരമവിടെ മരുവീടിനാനത്യായതസ്ഥൂലമായിതു വാല്‍ തദാ

വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു വാലുമതീവ ശേഷിച്ചിതു പിന്നെയും

നിഖിലനിലയനനിഹിത പട്ടാംബരങ്ങളും നീളെത്തിരഞ്ഞുകൊണ്ടന്നു ചുറ്റീടിനാന്‍

എണ്ണയും നെയ്യും കലര്‍ത്തി മുക്കിയ തുണികള്‍ കൊണ്ടുവന്നതെല്ലാം ചുറ്റിയിട്ടും വാല്‍ ശേഷിച്ചു. സകലവീടുകളില്‍നിന്നും പട്ടുവസ്ത്രങ്ങള്‍ വരെ കൊണ്ടുവന്നു വാലില്‍ ചുറ്റി. വസ്ത്രവും എണ്ണയും തീര്‍ന്നു. എന്നിട്ടും വാല്‍ ബാക്കി.

”അയ്യോ, ഇവനൊരു ദിവ്യനാണ്. ഇങ്ങനെ ചെയ്യാന്‍ തോന്നിയതാര്‍ക്ക്?” എന്നു ചിലര്‍, വിനാശകാലത്തിനെന്നു മറ്റു ചിലര്‍.

ഒടുവില്‍ അവര്‍ വാലില്‍ തീകൊളുത്തി കയര്‍കൊണ്ട് ഹനുമാനെ വരിഞ്ഞുകെട്ടി നാല്ക്കവലകളില്‍ പ്രദര്‍ശനത്തിനായി കൊണ്ടുപോയി. ഹനുമാന്‍ ഒരു തമാശയായി എല്ലാം സഹിച്ചു. സ്വയം ചിന്തിച്ചു. രാമനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഇതെല്ലാം സഹിക്കാം. ഞാന്‍ രാത്രിയില്‍ ലങ്കയിലെ കോട്ടകള്‍ വേണ്ടപോലെ കണ്ടില്ലാ പകല്‍ സമയമായതിനാല്‍ എല്ലായിടത്തും നടന്ന് ലങ്ക നന്നായി കാണണം.

വാലില്‍ തീകത്തിക്കൊണ്ടിരിക്കുന്ന വാനരനെ കാണാന്‍ സ്ത്രീകളും കുട്ടികളും തടിച്ചുകൂടി.

അഗ്നി ഭഗവാന്റെ അനുഗ്രഹത്താല്‍ ഹനുമാന് ഒരു വേദനയും തോന്നിയില്ല. വാലിന്റെ അറ്റത്ത് മഞ്ഞുവെള്ളം ഒഴുകുന്നതുപോലെയാണ് തോന്നിയത്. പെട്ടെന്ന് ഹനുമാന്‍ ഒന്നു ഞെളിഞ്ഞു. കെട്ടുകള്‍ പൊട്ടി ബന്ധനവിമുക്തനായി. മുകളിലേക്കൊരു ചാട്ടം. ഗോപുരത്തിന് മുകളിലെത്തി. ഒന്നലറി ലങ്കയെ അഗ്നിദേവന് പ്രിയപ്പെട്ട ഭക്ഷണമാക്കാന്‍ നിശ്ചയിച്ചു. ഗോപുരമുകളില്‍ നിന്ന് ഓരോ വീടിനും മുകളില്‍ ചെന്നിരുന്ന് തീകൊളുത്തി. തീജ്ജ്വാലകള്‍ ആകാശത്തോളമുയര്‍ന്നു. വായുഭഗവാനും പുത്രനെ വേണ്ടപോലെ സഹായിച്ചു. നിമിഷങ്ങള്‍ക്കകം മാളികകള്‍ ബഹുനിലഹര്‍മ്യങ്ങള്‍, തോരണങ്ങള്‍ എന്നിവയൊക്കെ അഗ്നിക്കിരയായി. ലങ്കയില്‍ വിഭീഷണ മന്ദിരവും അശോകവനികയുമൊഴിച്ച് എല്ലാം കത്തിയമര്‍ന്നു. ‘ഹാ താത, ഹാ പുത്രാ ഹാ നാഥാ’ എന്നിങ്ങനെയുള്ള ആര്‍ത്തനാദങ്ങള്‍ ലങ്കയിലെങ്ങും മുഴങ്ങി. അഗ്നിയില്‍ വീണുവേകുന്ന രാക്ഷസികള്‍ ദേവതമാരെപ്പോലെ തോന്നിച്ചു. ഹനുമാന് വാലിലോ ദേഹത്തിലോ ഒരല്പവും ചൂടനുഭവപ്പെട്ടില്ല. അത് സീതയുടെ പ്രാര്‍ത്ഥനകൊണ്ടാണ്. മാത്രമല്ല, വായുവിന്റെ പ്രിയമിത്രമല്ലേ അഗ്നി.

ഭുവനതലഗത വിമലദിവ്യരത്‌നങ്ങാല്‍ ഭൂതിപരി

പൂര്‍ണമായുള്ള ലങ്കയും

പുനരനിലസുതനിതി ദഹിപ്പിച്ചിതെങ്കിലും

ഭൂതിപരിപൂര്‍ണമായ് വന്നിതത്ഭുതം.

സുവര്‍ണനഗരിയാണു ലങ്ക. അത് ഭൂതി. പരിപൂര്‍ണമായി തന്നെ ശേഷിച്ചു. സ്വര്‍ണമയമന്ദിരങ്ങളിലെ സ്വര്‍ണം ഉരുകി എങ്ങും സ്വര്‍ണമയം. ഇതിനു പിന്നിലൊരു കഥയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.