കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തിലെ കുഴിയുംചാല്‍ തോട്ടില്‍ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍നിന്നും ശേഖരിച്ച മത്സ്യങ്ങളാണ് നിക്ഷേപിച്ചത്. ജൈവ വൈവിദ്ധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പ്രൊഫ.തോമസ് എബ്രഹാം, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാത്യു, വൈസ് പ്രസിഡന്റ് മഞ്ജു അജിത്ത്, ബിനോയ് ഇമ്മാനുവല്‍, ബീന ഗര്‍വ്വാസീസ്, ബി.ജെ.തങ്കച്ചന്‍, കൃഷ്ണന്‍ ആനിക്കാട്ടില്‍, പ്രോജക്ട് ഫെല്ലോസ്, ലക്ഷ്മിദാസ് എന്നിവര്‍ പങ്കെടുത്തു.
















