കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ രാഷ്‌ട്രീയ ബാല്‍ സാസ്ഥ്യ കാര്യക്രമം എന്ന പദ്ധതിയുടെ ഭാഗമായി നവജാത ശിശുക്കള്‍ മുതല്‍ 18വയസ്സുവരെയുള്ള കുട്ടികള്‍ക്കായി 19ന് രാവിലെ 9 മുതല്‍ കോട്ടയം ജില്ലാ ജനറല്‍ അശുപത്രി എന്‍എച്ച്എം ഹാളില്‍ മേഗാ ആരോഗ്യമേള നടക്കും. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ശ്വാസകോശ രേഗങ്ങള്‍, നേത്രരോഗം, ത്വക്ഗ്യാസ്‌ട്രോ എന്റോളജി, പീഡിയാട്രിക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍ന്മാരും ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം മേളയില്‍ ലഭ്യമാണ്. മരുന്നുകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. തുടര്‍ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോ. ടോമി.എസ്, ഡോ. ആദര്‍ശ്, ആരോഗ്യകേന്ദ്രം ഡയറക്ടര്‍ നയന എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















