ചെങ്ങന്നൂര്‍: വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ പ്രദര്‍ശിപ്പിക്കേണ്ട യുവജനോത്സവ വേദികളില്‍ സിപിഎം രാഷ്ടീയ പ്രചരണ വേദിയാക്കി മാറ്റുന്നു. ഇന്നു മുതല്‍ 20 വരെ ചെങ്ങന്നൂരില്‍ നടക്കുന്ന കേരള സര്‍വ്വകലാശാലയുടെ കലോത്സവമാണ് സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റുന്നത്.
കലോത്സവം ചെങ്ങന്നൂരില്‍ തീരുമാനിച്ചത് മുതല്‍ സിപിഎം കലോത്സവ പരിപാടികള്‍ ഹൈജാക്ക് ചെയ്യുകയാണ്. സ്വാഗതസംഘം രൂപീകരണം ഉള്‍പ്പെടെ പാട്ടി ഓഫീസിന്റെ മേല്‍ന്നോട്ടത്തിലാണ് നടക്കുന്നത്. ചെങ്ങന്നൂരിലെ വിവിധ രാഷ്ടീയ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ പോലും അറിയിക്കാതെ സിപിഎം നേതാക്കളെയും പോഷക സംഘടനകളുടെയും നേതാക്കളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സ്വാഗതസംഘ രൂപീകരണം നടത്തിയത്. പിന്നീട് ഓഫീസ് ഉദ്ഘാടനത്തിലും ഇത് ആവര്‍ത്തിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ഏരിയാ കമ്മറ്റി സെക്രട്ടറി എം.എച്ച്. റഷീദ് ചെറിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക് തുടങ്ങിയ സിപിഎം നേതാക്കളാണ് കലോത്സവ നടത്തിപ്പിന്റെ പ്രധാന ചുമതലക്കാര്‍.
കലോത്സവം നടത്തിപ്പ് കൈയടക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സ്ഥലം എംഎല്‍എ യെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാക്കി തടിതപ്പുകയാണ് ഇപ്പേള്‍ സിപിഎം നേതൃത്വം.
















