ആലപ്പുഴ: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കിത്തുടങ്ങി. ആലപ്പുഴ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നോഡല്‍ ഓഫീസര്‍ പി.ഒ. ജോസ്, ഫ്‌ളൈയിങ് സ്‌ക്വാഡിലെ അഡീഷണല്‍ തഹസില്‍ദാര്‍ എസ്. വിജയന്‍, ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡിലെ പ്രകാശ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തിച്ചത്. പൊതുസ്ഥലങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍, കട്ടൗട്ടുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കണം. ഇത് സ്വയംനീക്കാത്ത പക്ഷം സ്‌ക്വാഡുകള്‍ നീക്കം ചെയ്ത ശേഷം ചെലവാകുന്ന തുക ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും. അതത് റിട്ടേണിങ് ഓഫീസര്‍മാരുടെ ചുമതലയിലാണ് ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഒരു നിയമസഭാ മണ്ഡലത്തില്‍ മൂന്നു സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലയില്‍ 27 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
















