ആലപ്പുഴ: കടല്‍ക്ഷോഭം മൂലം വീടുകള്‍ നഷ്ടപ്പെട്ട തീരദേശവാസികളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്നും മണ്ണെണ്ണ പെര്‍മിറ്റ് നല്‍കാത്തതു മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കേരള ധീവര മഹാസഭ അമ്പലപ്പുഴ മണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.മത്സ്യപ്രവര്‍ത്തകര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന കളിത്തട്ടുമുതല്‍ ചള്ളി കടപ്പുറം വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സജീവന്‍ ശാന്തി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. രണ്‍ജിത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപാദ്ധ്യക്ഷന്‍ പി. രാധാകൃഷ്ണന്‍, ജില്ലാസമിതിയംഗം ഡി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി അഭയന്‍ യദുകുലം (പ്രസിഡന്റ്), കൈലാസന്‍ രാജപ്പന്‍, ബാബു കുണ്ടത്തില്‍ (ഉപാദ്ധ്യക്ഷന്മാര്‍), വിനു പാളയത്ത് (സെക്രട്ടറി), സി. സജി, സി. മധു (ജോ. സെക്രട്ടറിമാര്‍), നിധിന്‍കുമാര്‍ പി. (ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
















