കോട്ടയം: ഭക്തജന സഹസ്രങ്ങളുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ പഞ്ചാക്ഷരീ മന്ത്രത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനക്കരയപ്പന്റെ തിരുവുത്സവത്തിന് ഇന്നലെ തൃക്കൊടിയേറി. വൈകിട്ട് 7ന് തന്ത്രി താഴമണ്‍മഠം കണ്ഠരര് മോഹനരര് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റ് ദിനമായ ഇന്നലെ രാവിലെ മുതല്‍ ഭാഗവതപരായണം, നാരായണീയപരായണം, പാഠകം, ശീതങ്കന്‍തുള്ളല്‍, മറിയപ്പള്ളി എന്‍ ഗോപകുമാറിന്റെ സംഗീതാരാധന, തിരുവാതിര, സംഗീതകച്ചേരി, ഭജന, അമ്പലപ്പുഴ ഗോപകുമാറിന്റെ സോപാന സംഗീതം, ക്ഷേത്രമൈതാനത്ത് വെടിക്കെട്ട് എന്നിവ നടന്നു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഉപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം അദ്ധ്യക്ഷത വഹിച്ചു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. അജിത്കുമാര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. മതപാഠശാല, യോഗ-ധ്യനകേന്ദ്രം ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.ആര്‍. സോന നിര്‍വ്വഹിച്ചു.
മുന്‍ എംഎല്‍എ വി.എന്‍. വാസവന്‍ കലാപരിപാടികളുടെ ഉദ്ഘാടനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി സോവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. എം. രാജഗോപാലന്‍ നായര്‍, കാണക്കാരി രവി, ആര്‍. ജയശ്രീ, വി.ജെ. മുരളീധരക്കുറിപ്പ്, ബാലാജി ഷിണ്ഡേ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഭരതനാട്യം, ഗാനമേള എന്നിവ നടന്നു.
















