Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലയില്‍ 10,14,689 വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 09:04 pm IST
in Pathanamthitta

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ പ്രാഥമിക വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 10,14,689 വോട്ടര്‍മാരുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍. പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലത്തില്ലാത്തവരും മരണപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്യുകയും പട്ടികയില്‍ പേര് ഉള്‍പ്പെടാത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ തുടരുന്നു. നിയോജകമണ്ഡലങ്ങളില്‍ ശരാശരി രണ്ടുലക്ഷം വോട്ടര്‍മാരുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജില്ലയുടെ പോളിംഗ് ശതമാനം സംസ്ഥാനശരാശരിയേക്കാള്‍കുറവായിരുന്നു. ഈ തെരെഞ്ഞെടുപ്പില്‍ ഈ സ്ഥിതിക്ക് മാറ്റം വരുത്താനുള്ള ശ്രമമാണ്.സ്വീപ്പ് എന്ന പേരില്‍ പ്രത്യേക പരിപാടി ഇതിനായി ക്രമീകരിക്കും. 60 ശതമാനത്തില്‍ താഴെ പോളിംഗ് രേഖപ്പെടുത്തിയ 80 ഓളം ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ പരിപാടി നടത്തും. വിദേശത്തുള്ളവര്‍, പുറത്തു പഠിക്കുന്ന കുട്ടികള്‍ എന്നിവരുടെ വിവരശേഖരണം നടത്തി വോട്ടെടുപ്പിനെത്തുമോയെന്ന വിവരം ആരായും. ആദിവാസി, പട്ടികജാതി, വര്‍ഗ മേഖലകളില്‍ പോളിംഗ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണ പരിപാടികള്‍ കൂടുതലായി ക്രമീകരിക്കും.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിംഗ് മാത്രമാണ് ജില്ലയിലുണ്ടായത്. സംസ്ഥാന ശരാശരി 74 ശതമാനമായിരുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പോളിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. ശരാശരി 12 ലക്ഷം വോട്ടര്‍മാര്‍ മാത്രമേ ബൂത്തുകളിലെത്തുന്നുള്ളൂ. പട്ടികയില്‍ പേരുള്ളവരില്‍ മൂന്നുലക്ഷത്തോളം ആളുകള്‍ വിദേശത്താണ്.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 891 പോളിംഗ് ബൂത്തുകള്‍ ക്രമീകരിക്കും. റാമ്പുകള്‍ ഇല്ലാത്ത 74 ബൂത്തുകള്‍ കണ്ടെത്തി. ഇവിടങ്ങളില്‍ താത്കാലിക റാമ്പ് സൗകര്യമോ, കസേരകളോ ക്രമീകരിക്കും. ഏറെ പടികള്‍ കയറേണ്ട പത്തനംതിട്ട മുണ്ടുകോട്ടയ്‌ക്കല്‍ ബൂത്തിലുള്‍പ്പെടെ നിരീക്ഷകരുടെ കൂടി അനുവാദത്തോടെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ക്രമീകരിച്ചതുപോലെ ഡോളി സൗകര്യം ഏര്‍പ്പെടുത്തു.

50 ബൂത്തുകള്‍ മാതൃക പോളിംഗ് സ്‌റ്റേഷനുകളായി ക്രമീകരിക്കും. വിവിധ രീതികളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനിടയുള്ളതും ഇതിലൂടെ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതുമായ 21 ബൂത്തുകള്‍ 14 സ്ഥലങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. പണം, മദ്യം തുടങ്ങിയവയുടെ സ്വാധീനം ഈ ബൂത്തുകളില്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം സ്ഥലങ്ങളിലെ ഓരോ ബൂത്തിലും നാല് പോലീസ് ഉദ്യോഗസ്ഥരെങ്കിലും ഡ്യൂട്ടിയിലുണ്ടാകും. 139 കേന്ദ്രങ്ങളിലായി 151 ബൂത്തുകള്‍ പ്രശ്‌നസാധ്യത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്.

ഗവി, കട്ടച്ചിറ, ആവണിപ്പാറ, കൊച്ചുപമ്പ പോളിംഗ് ബൂത്തുകള്‍ ഉള്‍പ്രദേശങ്ങളിലായതിനാല്‍ വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ അപര്യാപ്തത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനു നിര്‍ദേശമുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട 45 പോളിംഗ് സ്‌റ്റേഷനുകളില്‍ ഇക്കുറി വനിത ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ഇത്തരം ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാല് വനിത പോളിംഗ് ഓഫീസര്‍മാര്‍ക്കൊപ്പം ഇത്തരം ബൂത്തുകളില്‍ സുരക്ഷ ഡ്യൂട്ടിയില്‍ വനിത പോലീസ് ഓഫിസറുമായിരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരം വനിതകളെ മാത്രം ജോലിക്കു നിയോഗിക്കുന്ന ബൂത്തുകള്‍ നേരത്തെ തന്നെ കണ്ടെത്തി പട്ടിക നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന വനിതകളില്‍ നിന്ന് ഇത്തരം ബൂത്തുകളിലേക്കുള്ളവരെ ആദ്യമേ നിശ്ചയിക്കും.

അഞ്ച് നിയോജകമണ്ഡലങ്ങളിലെയും വരണാധികാരികളെ നിശ്ചയിച്ചു. തിരുവല്ലയില്‍ സബ്കളക്ടര്‍, അടൂരില്‍ ആര്‍ഡിഒയും വരണാധികാരികളായിരിക്കും. ആറന്മുള – ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍), റാന്നി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), കോന്നി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍).തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 4781 ഉദ്യോഗസ്ഥരെ ജില്ലയില്‍ നിയോഗിക്കും. ഇവരുടെ പട്ടിക തയാറായി വരികയാണ്. 1115 പേര്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരായിരിക്കും. 25 ശതമാനം ആളുകളെ റിസര്‍വായി കരുതും.തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് 313 വാഹനങ്ങളുടെ ആവശ്യം കണ്ടെത്തിയിട്ടുണ്ട്. ആവശ്യമുള്ള വാഹനങ്ങളുടെ പട്ടിക മോട്ടോര്‍ വാഹനവകുപ്പിനു നല്‍കുകയും ഇതനുസരിച്ച് ബസ്, മിനി ബസ്, ജീപ്പ് എന്നിവയുടെ നമ്പര്‍ സഹിതം റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളും ഉദ്യോഗസ്ഥരെയും ബൂത്തുകളില്‍ എത്തിക്കുന്നതും മടക്കിക്കൊണ്ടുവരുന്നതും കൂടാതെ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തിനും വാഹനങ്ങള്‍ ആവശ്യമായിട്ടുണ്ട്. മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, ചെലവു പരിശോധന വിഭാഗം എന്നിവ, വീഡിയോ റിക്കാര്‍ഡിംഗ് തുടങ്ങിയ സ്‌ക്വാഡുകളും 14 പ്രത്യേക വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

1442 വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയിലെത്തിച്ചിരിക്കുന്നത്. ഇതില്‍ 1440 എണ്ണവും ഉപയോഗയോഗ്യമെന്ന് കണ്ടെത്തി.

1055 കണ്‍ട്രോള്‍ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമായുണ്ട്. നിരീക്ഷകര്‍ കൂടി എത്തിക്കഴിഞ്ഞാല്‍ ഇവയുടെ പരിശോധന പൂര്‍ണമാകും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും പരാതികളും ഇ ഗവേണന്‍സിലൂടെയായിരിക്കും. വാഹനങ്ങളുടെ പാസ്, മൈക്ക് അനൗണ്‍സ്‌മെന്റ് അനുമതി എന്നിവയ്‌ക്കുള്ള അപേക്ഷകള്‍ നല്‍കേണ്ടതും അനുമതി നല്‍കുന്നതും ഇ ഗവേണന്‍സിലൂടെയാണ്. ഇ – അനുമതി എന്ന സൈറ്റാണ് ഉപയോഗിക്കേണ്ടത്.

ഇ പരാതി എന്ന സൈറ്റും തുറന്നിട്ടുണ്ട്. ഇതിലേക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും. പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികള്‍ ഇതിലൂടെ സ്വീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.