ന്യൂദല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
മൂന്നു ദിവസത്തെ ലോക സാംസ്കാരികോത്സവത്തിന്റെ ചടങ്ങില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിദ്ധ്യത്തില്‍ ശ്രീ ശ്രീ ഭാരതത്തിനു ജയ് വിളിച്ചു, പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചുവെന്നായിരുന്നു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
എന്നാല്‍, തെറ്റുപറ്റിയതാണെന്ന് പത്രം ഖേദം പ്രസിദ്ധീകരിച്ചു. എന്നാല്‍, ടൈംസ് ഓഫ് ഇന്ത്യയിലെ വാര്‍ത്ത പകര്‍ത്തിയ മലയാള പത്രങ്ങള്‍ ഉള്‍പ്പെടെ മറ്റു മാധ്യമങ്ങള്‍ ഈ വാര്‍ത്ത തിരുത്താന്‍ ഇനിയും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: