Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തെള്ളകം അമ്പലക്കോളനി നിവാസികള്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:25 pm IST
in Kottayam

പി.എസ്. രാധാകൃഷ്ണന്‍

ഏറ്റുമാനൂര്‍: നഗരസഭ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട തെളളകം അമ്പലകോളനിയിലെ ജീവിതം ദുസ്സഹമായതോടെ കോളനി നിവാസികള്‍ സമരത്തിലേക്ക്. പിന്നോക്ക വിഭാഗത്തില്‍ പെട്ട അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നാണ് കോളനി നിവാസികളുടെ പരാതി. ഇരുപത്തിയെട്ട് വര്‍ഷംമുമ്പ് സര്‍ക്കാര്‍ പണിതു നല്‍കിയ വീടുകളില്‍ പലതും ചുമരുകള്‍ പൊട്ടിപ്പൊളിഞ്ഞ് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.

ശുദ്ധജലം ലഭിക്കാനില്ലെന്നതാണ് കോളനി നിവാസികളെ ഏറെ കഷ്ടപ്പെടുത്തുന്നത്. ഒരു കുടുംബത്തിന് മൂന്നര സെന്റ് സ്ഥലം വീതമാണ് നല്‍കിയിരുന്നത്. ഒരോ വീടിനും പ്രത്യേകം കക്കൂസ് ഉള്ളതിനാല്‍ ഇവയുടെയെല്ലാം ടാങ്കുകള്‍ അടത്തടുത്താണ്. കക്കൂസ് മാലിന്യങ്ങള്‍ നിറഞ്ഞ് കോളീഫാം ബാക്ടീരിയകള്‍ പെരുകിയ കോളനിയിലെ ഏക കിണറിലെ വെള്ളം ഉപയോഗശൂന്യമാണ്. ഇപ്പോള്‍ കുടിക്കുവാനുള്ള വെള്ളം ദൂരെനിന്നും തലച്ചുമടായാണ് കൊണ്ടുവരുന്നത്. ഉയരം കൂടിയ പ്രദേശമായതിനാല്‍ ഇവിടെയുള്ള കുഴല്‍കിണറിന് 350 അടിയോളം താഴ്ചയുണ്ട്. ഇതിനാല്‍ കൈകൊണ്ട് പമ്പുചെയ്യുക എന്നത് ആയാസകരമാണ്. കിണറ്റില്‍നിന്നും വെള്ളം ശേഖരിക്കാനുള്ള മറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വെള്ളത്തിന് ഈ കുഴല്‍കിണറിനെയും ആശ്രയിക്കാന്‍ കഴിയില്ല. കോളനിയില്‍തന്നെ ഒരു കുടിവെള്ള സംഭരണി നിര്‍മ്മിച്ചാല്‍ പമ്പുചെയ്ത് സംഭരണിയില്‍ വെള്ളം നിറയ്‌ക്കാവുന്നതാണ്. ഈ ടാങ്കില്‍നിന്നും ടാപ്പുകളിലൂടെ ജലം ശേഖരിക്കാന്‍ കഴിയും. എന്നാല്‍ കോളനി നിവാസികളുടെ വര്‍ഷങ്ങളായുള്ള ഈ ആവശ്യം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. അതിലുപരി വഴിയരുകിലുള്ള ഈ കുഴല്‍ കിണര്‍ അപകടഭീതി ഉയര്‍ത്തുന്നുമുണ്ട്. തുറന്നു കിടക്കുന്നു ഈ കിണറില്‍ പെട്ട് അപകടം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്നതാണ്. ഭീതിയിലായ കോളനി നിവാസികള്‍ അപകടം ഒഴിവാക്കാനായി കിണറിന് മുകളില്‍ ചാക്കുകളം കല്ലുകളും പെറുക്കി നിരത്തിയിരിക്കുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ മാലിന്യ സംസ്‌കരണത്തിനു സംവിധാനം ഒന്നുംതന്നെയില്ല. ഇതിനാല്‍ ഒരു ഭാഗത്ത് കുമിഞ്ഞുകൂടിയ മാലിന്യം കിടന്നു ചീഞ്ഞുനാറുകയാണ്. ഈ മാലിന്യം നീക്കംചെയ്യാനുള്ള നടപടിയും നഗരസഭ ചെയ്യാറില്ല. പണി പൂര്‍ത്തിയാകാതെ കിടക്കുന്ന സാംസ്‌ക്കാരിക നിലയം കാടുപിടിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പാതിവഴിയില്‍ നിലച്ചുപോയ ഇതിന്റെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന കോളനി നിവാസികളുടെ ആവശ്യവും അവഗണിക്കപ്പെടുകയാണ്. കോളനിയിലെ കുട്ടികള്‍ പഠിക്കുന്ന അംഗനവാടി കെട്ടിടത്തിന്റെ ചുവരുകള്‍ പൊട്ടി കുട്ടികളുടെ തലയില്‍ പതിക്കുമെന്ന സ്ഥിതിയിലാണ്. തെളളകം തിരുകേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനോടു ചേര്‍ന്നു കിടക്കുന്ന അമ്പല കോളനിക്ക് പ്രത്യേകം പരിഗണന നല്‍കി ജീവിത സാഹചര്യം ഒരുക്കണമെന്ന് കോളനിക്കാര്‍ക്കു വേണ്ടി സെക്രട്ടറി പി.ആര്‍. അജയന്‍, വി.ഡി. ജോസ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.