കോട്ടയം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജപി. സംസ്ഥാന വ്യാപകമായി ആരംഭിച്ച ഗൃഹസമ്പര്‍ക്ക യജ്ഞത്തിന് ജില്ലയില്‍ ആവേശോജ്വല തുടക്കമായി. ബൂത്ത് കേന്ദ്രീകരിച്ച് നടന്ന സമ്പര്‍ക്ക പരിപാടികള്‍ക്ക് ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, അഡ്വ.നാരായണന്‍ നമ്പൂതിരി, ബി.രാധാകൃഷ്ണമേനോന്‍, പി.ആര്‍.മുരളീധരന്‍, കെ.ജി.രാജ്‌മോഹന്‍, എന്‍.ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 9നിയോജകമണ്ഡലങ്ങളിലായുള്ള ആയിരത്തോളം ബൂത്തുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ലഘുലേഖകളുമായി സമ്പര്‍ക്കത്തിനിറങ്ങി. കാവിനിറത്തിലുള്ള ഷാളും പ്രത്യേകം തയ്യാറാക്കിയ തൊപ്പിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ ബാഡ്ജും ധരിച്ചാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയത്. തെരഞ്ഞെടുപ്പ് ഫണ്ടും സമാഹരിച്ചു. വൈക്കത്ത് പി.ജി.ബിജുകുമാര്‍, രമേശ് കാവിമറ്റം, കെ.കെ.മണിലാല്‍, എം.ആര്‍.ഷാജി, ടി.വി.മിത്രലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയത്ത് ടി.എന്‍ .ഹരികുമാര്‍, സി.എന്‍ .സുഭാഷ്, കോര. സി.ജോര്‍ജ്ജ്, എസ്.രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമ്പര്‍ക്കം. കടുത്തുരുത്തിയില്‍ ലിജിന്‍ലാല്‍, ടി.എ.ഹരികൃഷ്ണന്‍, ജിജോ ജോസഫ്, ടി.പി.ജയപ്രകാശ് എന്നിവരും ഏറ്റുമാനൂരില്‍ സുമാ വിജയന്‍, എം.വി.ഉണ്ണികൃഷ്ണ്‍, എന്‍.വി.ബൈജു തുടങ്ങിയവരും നേതൃത്വം നല്‍കി. പാലാ നിയോജകമണ്ഡലത്തില്‍ പ്രൊഫ. ബി.വിജയകുമാര്‍, അഡ്വ.എസ്.ജയസൂര്യന്‍, കെ.എം.സന്തോഷ് കുമാര്‍, എന്‍.കെ.ശശികുമാര്‍, ടി.ആര്‍.നരേന്ദ്രന്‍, ലീല, വത്സലഹരിദാസ്, മോഹനന്‍ പനയ്‌ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പൂഞ്ഞാറില്‍ വിജയരാഘവന്‍, വി.സി.അജി എന്നിവരും, കാഞ്ഞിരപ്പള്ളിയില്‍ കെ.പി.സുരേഷ്, രാജന്‍ മേടയ്‌ക്കല്‍, കെ.ആര്‍.കണ്ണന്‍, വി.എന്‍.മനോജ് എന്നിവരും നേതൃത്വം നല്‍കി. പുതുപ്പള്ളിയില്‍ പി.സുനില്‍കുമാര്‍, ജയപ്രകാശ് വാകത്താനം, കൃഷ്ണകുമാര്‍ നീറിക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്പര്‍ക്കപരിപാടി. ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ എം.പി.രാജഗോപാല്‍, എന്‍.പി.കൃഷ്ണകുമാര്‍, എം.എസ്.വിശ്വനാഥന്‍ തുടങ്ങിയവരും സമ്പര്‍ക് പരിപാടിക്ക് നേതൃത്വം നല്‍കി.
















